ന്യൂഡൽഹി: ഡൽഹിയിലും പരിസരങ്ങളിലും രാവിലെ മഴ പെയ്തതോടെ ചൂടിൽ നിന്ന് നേരിയ ആശ്വാസം. രാവിലെ എട്ടരയോടെ 20.4 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെട്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ നേരിയ മഴക്കും ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.
ഡൽഹി, മധ്യപ്രദേശ്, ഒഡിഷ, ജാർഖണ്ഢ്, ചത്തീസ്ഗഡ്, കേരളം, കർണാടക, മാഹി തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.