ETV Bharat / bharat

Delhi Services Bill Rajya Sabha| ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ നാളെ രാജ്യസഭയില്‍; എംപിമാര്‍ക്ക് നിര്‍ദേശവുമായി എഎപിയും കോണ്‍ഗ്രസും

ശക്തമായ പ്രതിഷേധത്തിനിടയിലും ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ ലോക്‌സഭ കടന്നതിന് പിന്നാലെയാണ് രാജ്യസഭയില്‍ കൂടെ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം

author img

By

Published : Aug 6, 2023, 10:49 PM IST

Delhi Services bill in RS on Monday  Delhi Services Bill Rajya Sabha  ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍  Delhi Services bill in Rajya Sabh on Monday
Delhi Services Bill Rajya Sabha

ന്യൂഡല്‍ഹി: ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയില്‍ നാളെ(ഓഗസ്റ്റ് 7) അവതരിപ്പിക്കും. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനിടെ ഓഗസ്റ്റ് നാലിന് ഈ ബില്‍ പാസാക്കിയിരുന്നു. പിന്നാലെയാണ് രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഈ സാഹചര്യത്തില്‍ നാളെ രാജ്യസഭയിൽ നിര്‍ബന്ധമായും ഹാജരാകണമെന്ന് തങ്ങളുടെ എംപിമാരോട് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മൂന്ന് വരി വിപ്പ് എംപിമാര്‍ക്ക് അയച്ചു. 'വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് നാളെ രാജ്യസഭയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. രാജ്യസഭയിലെ മുഴുവന്‍ കോൺഗ്രസ് അംഗങ്ങളും നാളെ സഭ നിർത്തിവയ്ക്കുന്നത് വരെയുണ്ടാവണം. രാവിലെ തന്നെ ഹാജരാകണം, പാർട്ടി നിലപാടിനെ പിന്തുണയ്‌ക്കണം.' - കോൺഗ്രസ് ഞായറാഴ്‌ച പുറപ്പെടുവിച്ച എംപിമാര്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു.

സമാനമായി, ആം ആദ്‌മി പാർട്ടിയും (എഎപി) തങ്ങളുടെ രാജ്യസഭ അംഗങ്ങൾക്ക് ഓഗസ്റ്റ് ഏഴ്, എട്ട് തിയതികളിൽ സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് വരി വിപ്പ് പുറപ്പെടുവിച്ചു. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മേലുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി നേരത്തേ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് ഈ നിയന്ത്രണം കൈവശപ്പെടുത്താന്‍ വേണ്ടിയുള്ള ബില്‍ കേന്ദ്ര സർക്കാര്‍ മുന്നോട്ടുവച്ചത്. 'രാജ്യസഭയിലെ ആം ആദ്‌മി പാർട്ടിയുടെ (എഎപി) എല്ലാ അംഗങ്ങളും ഓഗസ്റ്റ് ഏഴ്‌ മുതൽ എട്ട് വരെ രാവിലെ 11 മണി മുതൽ സഭയില്‍ ഉണ്ടാവണം. പാർട്ടി നിലപാടിനെ പിന്തുണയ്ക്കാന്‍ അഭ്യർഥിക്കുന്നു. വളരെ ഗൗരവത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണം.'- വിപ്പില്‍ പറയുന്നു.

READ MORE | Delhi Services Bill | കടുത്ത എതിര്‍പ്പുകള്‍ക്കിടെ ഡല്‍ഹി സര്‍വീസസ് ബില്‍ പാസാക്കി ലോക്‌സഭ; പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം

കടുത്ത പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയിലാണ് ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കിയത്. ഡല്‍ഹി സര്‍വീസസ് ഓര്‍ഡിനന്‍സിന് പകരമായി ഭേദഗതി ബില്‍ എന്ന തരത്തിലെത്തിയ ബില്ലാണ് ലോക്‌സഭയില്‍ ഓഗസ്റ്റ് നാലിന് ശബ്‌ദവോട്ടോടെ പാസാക്കിയത്. ബില്‍ പാസായതായി അറിയിച്ചതോടെ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം, ട്രാന്‍സ്‌ഫര്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഡല്‍ഹി സര്‍വീസസ് ബില്‍. ഡല്‍ഹി സര്‍ക്കാരില്‍ നിക്ഷിപ്‌തമായ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലിലൂടെ ശ്രമിക്കുന്നതെന്ന തരത്തില്‍ വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ബില്ലിനെതിരെ രോഷാകുലനായി കെജ്‌രിവാള്‍: ലോക്‌സഭ പാസാക്കിയ ബില്‍ ഡൽഹിയിലെ ജനങ്ങളെ അടിമകളാക്കുന്നതാണെന്നറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ബില്ലിനെക്കുറിച്ച്, അമിത് ഷാ ലോക്‌സഭയിൽ സംസാരിക്കുന്നത് താന്‍ കേട്ടു. ബില്ലിനെ പിന്തുണയ്‌ക്കാന്‍ ന്യായമായ ഒരു വാദവും അവര്‍ക്കില്ല. ചെയ്യുന്നത് തെറ്റാണെന്നും അവര്‍ക്ക് നന്നായി അറിയാം. ഈ ബില്‍ ഡല്‍ഹിയിലെ ജനങ്ങളെ അടിമകളാക്കാനുള്ള ബില്ലാണെന്നും ഇത് അവരെ ഒന്നുകൂടി നിസഹായരും ആശ്രയമില്ലാത്തവരുമാക്കിയെന്നും അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.