ന്യൂഡൽഹി: ഡൽഹിക്ക് കൂടുതൽ കൊവിഡ് വാക്‌സിനുകൾ നൽകി കേന്ദ്രം. 18-44 വയസ് പ്രായമുള്ളവർക്ക് വാക്‌സിനെടുക്കാൻ കോവിൻ ആപ്പ് വഴി ബുക്ക് ചെയ്യാമെന്ന് ആം ആദ്മി എംഎൽഎ അതിഷി അറിയിച്ചു. കൽക്കാജിയിൽ മാത്രം 62,160 കൊവാക്സിൻ ഡോസും 1,73,340 കൊവിഷീൽഡ് ഡോസുകളുമാണ് പുതിയതായി ലഭിച്ചത്.
also read:രാമജന്മഭൂമി ട്രസ്റ്റിലെ അഴിമതിക്കാരെ നീക്കണം; നിർവാണി അനി അഖാര മഹന്ത്
വാക്സിനുകളുടെ അഭാവം മൂലം 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ നിർത്തിവെച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ സഹായം. ചൊവ്വാഴ്ച മാത്രം 53,247 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.
ഇവരിൽ 28,584 പേർക്ക് ആദ്യ ഡോസും 24,663 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 62,04,209 പേരാണ് ഡൽഹിയിൽ വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്.