ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ജീവിതം ദുഷ്‌കരമാക്കിക്കൊണ്ടിരിക്കുമ്പോൾ, ദേശീയ തലസ്ഥാനത്തെ ജനങ്ങളെ സഹായിക്കാന്‍ കര്‍മ്മനിരതരായി പൊലീസ് . അർജുൻ നഗർ പ്രദേശത്ത് നിന്നാ സഹായം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. കൊവിഡ് ബാധിച്ച് അച്ഛൻ മരിച്ചതോടെ നിരാലംബരായ സഹോദരങ്ങള്‍ക്കാണ് പൊലീസ് സഹായം ലഭ്യമാക്കിയത്.സഹോദരങ്ങള്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു
കുടുംബത്തിന് ആവശ്യമുള്ള ഭക്ഷണസാധനങ്ങള്‍ എത്തിച്ച പൊലീസ്, ലോധി റോഡ് ശ്മശാനവുമായി ബന്ധപ്പെട്ട് പിതാവിന്‍റെ ശവസംസ്കാരം നടത്താന്‍ വേണ്ട നടപടികള്‍ ചെയ്യുകയും ആർടിപിസിആർ ടെസ്റ്റുകൾക്കായി ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.