ETV Bharat / bharat

രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ; കേസെടുത്ത് ഡൽഹി പൊലീസ് - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ട്രാക്ടറിന്‍റെയും കണ്ടെയ്‌നറിന്‍റെയും ഉടമകളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

tractor march to parliament  rahul gandhi tractor march  delhi police register fir  rahul gandhi tractor march to parliament  delhi police commissioner balaji srivastava  delhi police commissioner rakesh asthana  Delhi Police have registered an FIR on Rahul Gandhi  tractor march  Delhi Police  രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി; കേസെടുത്ത് ഡൽഹി പൊലീസ്  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  ഡൽഹി പൊലീസ്
രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി; കേസെടുത്ത് ഡൽഹി പൊലീസ്
author img

By

Published : Jul 28, 2021, 3:28 PM IST

ന്യൂഡൽഹി : കർഷക സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്‍റിലേയ്ക്ക് ട്രാക്ടർ റാലി നടത്തിയതില്‍ കേസെടുത്ത് ഡൽഹി പൊലീസ്. സുരക്ഷാവീഴ്ചയിലാണ് പൊലീസ് നടപടി.

പാർലമെന്‍റ് പരിസരത്ത് ട്രാക്ടറുകൾക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ട്രാക്ടർ എങ്ങനെയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Also read: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് സോമപ്പ ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു

കേസുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ നേതാക്കളെയും കസ്റ്റഡിയിലെടുത്തു. കൂടാതെ ട്രാക്ടറിന്‍റെ നമ്പർ പ്ലേറ്റും പൊലീസ് പിടിച്ചെടുത്തു. ട്രാക്ടർ ഒരു കണ്ടെയ്‌നര്‍ വഴി രഹസ്യമായി ന്യൂഡൽഹിയിലേക്ക് കൊണ്ടുവന്നിരിക്കാമെന്നും പാർലമെന്‍റ് മന്ദിരത്തിൽ നിന്ന് കുറച്ച് അകലെ വാഹനം ഒളിപ്പിച്ചിട്ടുണ്ടാവാമെന്നുമാണ് പൊലീസ് നിഗമനം.

അതേസമയം ട്രാക്ടറിന്‍റെയും കണ്ടെയ്‌നറിന്‍റെയും ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സോണിപത് സ്വദേശികളാണ് ഇവർ. ഇരുവരെയും ഉടന്‍ തന്നെ പൊലീസ് ചോദ്യം ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.