ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.84 രൂപയും ഡീസലിന് 89.87 രൂപയുമാണ്. അതേസമയം മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.83 രൂപയും ഡീസലിന് 97.45 രൂപയുമാണ്. 110.20 രൂപയാണ് ഭോപ്പാലിൽ പെട്രോൾ വില. ഡീസൽ വില 98.67 രൂപയും.
മൂല്യവർധിത നികുതിക്കനുസരിച്ച് ഓരോ സംസ്ഥാനത്തെയും ഇന്ധനവില വ്യത്യസ്തമായിരിക്കും. രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
Also Read: പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ; സംയുക്ത പ്രതിരോധത്തിനായി പ്രതിപക്ഷം
ബിഎസ്‌പി നേതാവ് മായാവതി, മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കൾ ഇന്ധനവില ഉയരുന്നതിൽ ആശങ്ക ഉന്നയിക്കുകയും വിലവർധനവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.