ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്‌ടിച്ച യുവാവ് അറസ്റ്റില്‍. ബിഹാര്‍ സിതാമര്‍ഹി സ്വദേശിയായ ശിവ് ശങ്കറാണ് അറസ്റ്റിലായത്. ബന്ധുക്കള്‍ക്ക് ദീപാവലി സമ്മാനം നല്‍കാനായാണ് യുവാവ് മോട്ടോര്‍ സൈക്കിള്‍ മോഷ്‌ടിച്ചത്. സേവാ നഗറില്‍ നിന്ന് മോഷ്‌ടിച്ച വാഹനം ബിഹാറിലെ ബന്ധുക്കള്‍ക്ക് നല്‍കാനായിരുന്നു യുവാവിന്‍റെ തീരുമാനം.മോട്ടോര്‍ സൈക്കിള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. കോട്‌ല മുബാര്‍ക്‌പൂറില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
ഡല്‍ഹിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്‌ടിച്ച യുവാവ് അറസ്റ്റില്‍ - Delhi crime news
ബന്ധുക്കള്‍ക്ക് ദീപാവലി സമ്മാനം നല്‍കാനായാണ് ഇയാള്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്‌ടിച്ചത്.