ന്യൂഡല്‍ഹി: ഡൽഹിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും ചരിത്രപ്രസിദ്ധമായ ഡല്‍ഹി ജുമ മസ്‌ജിദിന്‍റെ പല ഭാഗങ്ങളും തകര്‍ന്നു. മസ്‌ജിദില്‍ നിന്നുള്ള കല്ലു പതിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റതായി ജുമ മസ്‌ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു. മഴയിലും കാറ്റിലും മസ്‌ജിദിന്‍റെ പ്രധാന താഴികക്കുടം തകര്‍ന്നു വീണു.
ചുമരുകളിലെ കല്ലുകള്‍ ഇളകിയിട്ടുണ്ട്. പള്ളിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഉടന്‍ കത്തയക്കുമെന്ന് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു. നാശനഷ്‌ടങ്ങൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു സംഘത്തെ ജുമ മസ്‌ജിദിലേക്ക് അയച്ചതായി ഡൽഹി വഖഫ് ബോർഡ് അധികൃതർ അറിയിച്ചു.