ന്യൂഡൽഹി: നഗരത്തിലെ പൊടി മലിനീകരണം പരിഹരിക്കുന്നതിനായി ഡൽഹി സർക്കാർ സമഗ്രമായ കർമപദ്ധതി തയ്യാറാക്കിയതായി സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഡൽഹിയിലെ പൊടി മലിനീകരണത്തെക്കുറിച്ച് സമഗ്രമായ ഒരു ദീർഘകാല കർമപദ്ധതി തയ്യാറാക്കാനായി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി, ഐഐടി ഡൽഹി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) എന്നിവരടങ്ങുന്ന വിദഗ്ധരടക്കം ഏഴ് അംഗ സമിതി രൂപീകരിച്ചു. കൊണാട്ട് പ്ലേസിലെ സ്മോഗ് ടവർ ജൂണിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ജോലികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിനും (പിഡബ്ല്യുഡി) മുനിസിപ്പൽ കോർപ്പറേഷനും (എംസിഡി) നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്ച വായുമലിനീകരണത്തിന്‍റെ തോത് വളരെ മോശം വിഭാഗത്തിൽ തുടരുന്നു. നിലവിലെ കണക്ക് അനുസരിച്ച് ഡൽഹിയുടെ വായു മലിനീകരണ തോത് വളരെ മോശം വിഭാഗത്തിലാണ്.