ETV Bharat / bharat

കൊവിഡ്‌ മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമെന്ന് അരവിന്ദ്‌ കെജ്രിവാൾ - അരവിന്ദ്‌ കെജ്രിവാൾ

ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കാൻ ചൈനയിൽ നിന്നും 6,000 ഓക്‌സിജൻ സിലിണ്ടറുകൾ ഇറക്കുമതി ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

Delhi govt preparing for third wave of COVID  third covid wave  third wave of covid in deklhi  kejriwal on covid preparation  കൊവിഡ്‌ മൂന്നാം തരംഗം  അരവിന്ദ്‌ കെജ്രിവാൾ  ഓക്‌സിജൻ സിലിണ്ടറുകൾ
കൊവിഡ്‌ മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനം സജ്ജം;അരവിന്ദ്‌ കെജ്രിവാൾ
author img

By

Published : May 24, 2021, 9:27 PM IST

ന്യൂഡൽഹി: കൊവിഡ്‌ മൂന്നാം തരംഗത്തിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാൾ. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓക്‌സിജൻ സിലിണ്ടറുകൾ ശേഖരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഡൽഹിയിലെ മായാപുരിയിലുള്ള ഓക്‌സിജൻ പ്ലാന്‍റ്‌ സന്ദർശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കാൻ ചൈനയിൽ നിന്നും 6,000 ഓക്‌സിജൻ സിലിണ്ടറുകൾ ഇറക്കുമതി ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ ഓക്‌സിജൻ സിലിണ്ടറുകൾ ഡൽഹി സർക്കാരിന്‌ സംഭാവന ചെയ്‌തത്‌ എച്ച്‌സിഎല്ലും ഗിവ്‌ ഇന്ത്യയുമാണ്‌.

ALSO READ:കൊവിഡ് പ്രതിരോധത്തിന് "കോക്ക്‌ടെയില്‍"; മരുന്ന് ഇന്ത്യയിലുമെത്തി

ഓക്‌സിജൻ സംസ്ഥാനത്ത്‌ എത്തിക്കാൻ സഹായിച്ച വിദേശകാര്യ മന്ത്രാലയത്തോടും ചൈനയിലെ ഇന്ത്യൻ എംബസിയോടും വളരെയധികം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 1,649 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിക്കുകയും 189 പേർ കൊവിഡ്‌ ബാധിച്ച്‌ മരിക്കുകയും ചെയ്‌തു. കൊവിഡ്‌ വ്യാപനത്തെത്തുടർന്ന്‌ ഏർപ്പെടുത്തിയ ലോക്ക്‌ ഡൗൺ മെയ്‌ 31 വരെ ഡൽഹി സർക്കാർ നീട്ടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.