ന്യൂഡൽഹി : ഡൽഹിയിൽ ഇനി മുതൽ പൊലീസ്, ആർമി തുടങ്ങിയവയുടെ പരിശീലന പരിപാടികളും വിദ്യാഭ്യാസ സംബന്ധമായ ഒത്തുകൂടലുകളും നടത്താം. അൺലോക്ക് 7ന്‍റെ ഭാഗമായാണ് പുതിയ ഉത്തരവ്.
ഇതുപ്രകാരം കരസേന, പൊലീസ്, തൊഴിലാളികൾ, നൈപുണ്യം, സ്കൂൾ, കോളജ് തുടങ്ങിയവയുടെ പരിശീലന വരിപാടികൾ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി കൂടാതെ നടത്താം. 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി ഓഡിറ്റോറിയങ്ങളിലും അസംബ്ലി ഹാളുകളിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കാം.
Also read: 2500 കോടി വിലവരുന്ന ഹെറോയിന്‍ പിടിച്ച് പൊലീസ്
അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിന്‍റ പശ്ചാത്തലത്തിൽ നിർമാണ കമ്പനികൾക്കും വ്യവസായങ്ങൾക്കും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി തുടങ്ങിയിട്ടുണ്ട്.
ലോക്ക് ഡൗണിൽ സ്വന്തം നാടുകളിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികൾ ഡൽഹിയിൽ തിരികെ എത്തി തുടങ്ങിയിട്ടുണ്ട്. അതേസമയം ഡൽഹിയിൽ ഞായറാഴ്ച 53 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.