ETV Bharat / bharat

ഹണിട്രാപ്പിൽ കുടുങ്ങി പാകിസ്ഥാനുവേണ്ടി ചാരപ്പണി; മലയാളിയായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് 7 വർഷത്തിന് ശേഷം ജാമ്യം - വ്യോമസേന ഹണി ട്രാപ്പ്

Keralite as Spy for ISI : മലയാളി ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കിയശേഷം ഐഎസ്‌ഐ ഇയാളിൽനിന്ന് വ്യോമസേനയുടെ ഓപ്പറേഷനുകളുമായും മിലിട്ടറി ഇന്‍റലിജൻസുമായും ബന്ധപ്പെട്ട രഹസ്യരേഖകൾ കൈക്കലാക്കുകയായിരുന്നു.

HONEYTRAP  Keralite as Spy for ISI  IAF official for spying for ISI  IAF official for spyed for ISI  Former IAF Official From Kerala For Spying For ISI  Ranjith K K from Malappuram ISI  Ranjith K K Indian Airforce  Ranjith K K  ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി  പാകിസ്ഥാനുവേണ്ടി ചാരപ്പണി  സ്വദേശി രഞ്ജിത് കെ കെ  Indian Airforce Honeytrap  IAF Honeytrap  വ്യോമസേന ഹണി ട്രാപ്പ്  ഹണി ട്രാപ്പ്
Delhi court grants bail to former IAF official for spying for ISI
author img

By PTI

Published : Dec 5, 2023, 9:28 PM IST

ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി നടത്തിയതിന് അറസ്റ്റിലായ മലയാളിയായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് ജാമ്യം (Delhi court grants bail to former IAF official for spying for ISI). വ്യോമസേനയിൽ ജൂനിയർ റാങ്കിംഗ് ഉദ്യോഗസ്ഥനായിരുന്ന മലപ്പുറം സ്വദേശി രഞ്ജിത് കെ കെ (Ranjith K K from Malappuram) എന്നയാൾക്കാണ് ഡൽഹി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഹണിട്രാപ്പിൽ കുടുക്കി ഇയാളിൽനിന്ന് വ്യോമസേനയുടെ ഓപ്പറേഷനുകളുമായും മിലിട്ടറി ഇന്‍റലിജൻസുമായും ബന്ധപ്പെട്ട രഹസ്യരേഖകൾ ഐഎസ്‌ഐ കൈക്കലാക്കി എന്നാണ് കേസ്.

പ്രതികൾ ഏകദേശം ഏഴ് വർഷവും 10 മാസവും കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും, ഇത് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റത്തിന് നിശ്ചയിച്ചിട്ടുള്ള പരമാവധി ശിക്ഷാ കാലാവധിയുടെ പകുതിയിലധികം വരുമെന്നും ജാമ്യം നൽകിക്കൊണ്ട് അഡീഷണൽ സെഷൻസ് ജഡ്‌ജി അപർണ സ്വാമി നിരീക്ഷിച്ചു. പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ആകാശ് വാജ്‌പേയ്, ജാവേദ് അലി എന്നിവരുടെ വാദങ്ങൾ പരിഗണിച്ച ജഡ്‌ജി, പ്രതികളുടെ വിചാരണ വൈകിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

Also Read: സൈനികനെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി ഐഎസ്ഐ ഏജന്‍റായ യുവതി ; ചോര്‍ത്തിയത് സൈനിക രഹസ്യങ്ങള്‍

'രേഖകൾ പ്രകാരമുള്ള എല്ലാ സാക്ഷികളെയും വിസ്‌തരിച്ചു. നിലവിൽ 12 സാക്ഷികളെ വിസ്‌തരിക്കാനുണ്ട്. പ്രതികൾക്ക് സ്വാധീനിക്കാൻ കഴിയാത്ത പോലീസ് ഉദ്യോഗസ്ഥരാണ് ഈ സാക്ഷികൾ. പ്രതി ഇതിനോടകം ഏഴു വർഷവും 10 മാസവും തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.' ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

പ്രതിയുടെ ജയിലിനകത്തെ പെരുമാറ്റം തൃപ്‌തികരമായിരുന്നെന്നും ജഡ്‌ജി ചൂണ്ടിക്കാട്ടി. പ്രതിക്ക് മുൻകാല ക്രിമിനൽ ചരിത്രം ഇല്ല. കേസ് ഫയലിൽ ഇനിയും 12 സാക്ഷികളെ വിസ്‌തരിക്കേണ്ടതിനാൽ വിചാരണ പൂർത്തിയാക്കാൻ സമയമെടുക്കും. പ്രതി ഇതിനോടകം തന്നെ വര്‍ഷങ്ങളോളം തടവിൽ കഴിഞ്ഞു. അതിനാൽ ഇയാൾക്ക് ഇളവിന് അർഹതയുണ്ടെന്നും ജഡ്‌ജി പറഞ്ഞു.

ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്‍റെയും, സമാനമായ തുകയ്‌ക്കുള്ള ഒരു ആൾ ജാമ്യത്തിന്‍റെയും പുറത്താണ് കോടതി രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യ കാലയളവിൽ തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജഡ്‌ജി നിർദേശിച്ചു.

Also Read: സീമ ഹൈദര്‍ ഐഎസ്‌ഐ ഏജന്‍റോ?; അറസ്‌റ്റിലായ പാകിസ്ഥാനി ഇന്‍റലിജന്‍സ് ഏജന്‍സിയിലെ 5 പേരുടെ നിര്‍ണായക വെളിപ്പെടുത്തല്‍

ഇതുകൂടാതെ മലപ്പുറം ജില്ലയിലെ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിൽ എല്ലാ മാസവും 15 ദിവസം കൂടുമ്പോൾ ഹാജരാകണം. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും ജഡ്‌ജി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.