ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി ഡൽഹി നിയമസഭ. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കാർഷിക നിയമങ്ങളുടെ പകർപ്പ് വലിച്ചു കീറുകയും ചെയ്‌തു. കർഷക പ്രക്ഷോഭത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്‌തു. ഇരുപത് ദിവസത്തിനിടെ ഇരുപതിലധികം കർഷകർ മരിച്ചുവെന്നും ഓരോ കർഷകരും ഭഗത് സിംഗ് ആകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് രാജ്യസഭയിൽ വോട്ട് ചെയ്യാതെ മൂന്നു നിയമങ്ങൾ പാസാക്കുന്നതെന്നും കേന്ദ്രം ബ്രിട്ടീഷുകാരേക്കാൾ കഷ്‌ടമാകരുതെന്നും അദ്ദേഹം പറഞ്ഞു.