ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായു നിലവാരം അൽപം മെച്ചപ്പെട്ടു. ഗുരുതര വിഭാഗത്തിൽ നിന്ന് വളരെ മോശം വിഭഗത്തിലേക്കാണ് ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെട്ടതെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് അറിയിച്ചു. 398 ആണ് ഡൽഹിയിലെ ആകെ വായു ഗുണനിലവാര സൂചിക.
നോയിഡ ഗുരുതര വിഭാഗത്തിലും ഗുരുഗ്രാമിൽ വളരെ മോശം വിഭാഗത്തിലുമാണ് വായുവിന്‍റെ ഗുണനിലവാരം. നോയിഡ- 491, ഗുരുഗ്രാം- 365 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക. ഗുരുതര വിഭാഗത്തിലാണ് ഡൽഹി മഥുര റോഡിലെ വായു ഗുണനിലവാരം.
Also Read: കാൻപൂർ റെയ്‌ഡ്: നോട്ടെണ്ണൽ പൂർത്തിയായി, പിടിച്ചെടുത്തത് 177 കോടി രൂപ