ETV Bharat / bharat

Delhi Air Pollution: വായുമലിനീകരണം, ലോക്ക് ഡൗണ്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

ഡൽഹിയിലെ വായു മലിനീകരണം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് വിമർശിച്ച സുപ്രീം കോടതി രണ്ട് ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ നിർദേശിച്ചു.

SC suggests 2-day lockdown to bring down severe air pollution level  Supreme court  Delhi NCR  delhi air pollution  supreme court  supreme court on delhi air pollution  air pollution  വായു മലിനീകരണം  ഡൽഹി വായു മലിനീകരണം  സുപ്രീം കോടതി  ലോക്ക്ഡൗൺ
ഡൽഹി വായു മലിനീകരണം കുറക്കാൻ 2 ദിവസത്തെ ലോക്ക്ഡൗൺ നിർദേശിച്ച് സുപ്രീം കോടതി
author img

By

Published : Nov 13, 2021, 4:26 PM IST

Updated : Nov 13, 2021, 5:28 PM IST

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം (Air Pollution) രൂക്ഷമായ സാഹചര്യത്തിൽ വായു മലിനീകരണ തോത് കുറയ്ക്കുന്നതിന് രണ്ട് ദിവസത്തെ ലോക്ക്ഡൗൺ (Lock down) പ്രഖ്യാപിക്കാമെന്ന് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി (Supreme court).

ഡൽഹി-എൻസിആറിലെ ഉയർന്ന മലിനീകരണവുമായി ബന്ധപ്പെട്ട് മലിനീകരണ തോത് കുറക്കുന്നതിന് നിർദേശങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ഡൽഹിയിലെ വായു മലിനീകരണം കുറക്കാൻ എന്താണ് ചെയ്യുന്നതെന്ന് കേന്ദ്രത്തോട് ചോദിച്ചു. വീടിനുള്ളിൽ വരെ മാസ്‌ക് ധരിച്ചിരിക്കേണ്ട അവസഥയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വായു മലിനീകരണം കുറക്കാൻ വേണ്ടി എയർ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മിഷൻ സ്വീകരിച്ച നടപടികൾ കോടതിയിൽ വിശദീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത വൈക്കോൽ കത്തിക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അറിയിച്ചു. എന്നാൽ വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമാകാൻ കാരണമെന്നും ഈ അവസ്ഥക്ക് കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഒരുപോലെ പങ്കുണ്ടെന്നും സുപ്രീം കോടതി വിമർശിച്ചു.

വൈക്കോൽ കത്തിക്കുന്നത് മൂലം 25 ശതമാനം മാത്രമേ മലിനീകരണം ഉണ്ടായിട്ടുള്ളുവെന്നും എന്നാൽ ബാക്കിയുള്ള 75ശതമാനം മലിനീകരണവും പടക്കങ്ങൾ പൊട്ടിച്ചത് മൂലവും വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണവും പൊടിയും മൂലമാണെന്നും അതിനാൽ വായു മലിനീകരണത്തിന് കർഷകരെ വിമർശിക്കേണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.

Also Read: Mullaperiyar dispute: മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി 22ലേക്ക് മാറ്റി

Last Updated : Nov 13, 2021, 5:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.