ETV Bharat / bharat

ചരിത്രത്തിലേക്ക് ഒരു തീരുമാനം, വനിതകൾക്ക് എൻഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം

author img

By

Published : Sep 8, 2021, 3:32 PM IST

വനിതകൾക്ക് എൻഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ നിലവിലുള്ള ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.

Decision Taken To Allow Women In National Defence Academy Centre Tells Supreme Court
വനിതകൾക്ക് എൻഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം

ന്യൂഡല്‍ഹി: സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതില്‍ ചരിത്ര തീരുമാനവുമായി കേന്ദ്രസർക്കാർ. നാഷണല്‍ ഡിഫൻശ് അക്കാദമിയിലും (എൻഡിഎ) നേവല്‍ അക്കാദമിയിലും വനിതൾക്കും പ്രവേശനം നല്‍കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇക്കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സർക്കാർ തീരുമാനം സ്വാഗതം ചെയ്ത കോടതി വനിതകളുടെ പ്രവേശനത്തിന് മാർഗരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് സമയം അനുവദിച്ചു.

വനിതകൾക്ക് എൻഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ നിലവിലുള്ള ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.

എൻഡിഎ വഴി സ്ഥിരം കമ്മിഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാൻ തീരുമാനമായെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ അധ്യയന വർഷം പ്രവേശനത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിലവില്‍ പ്രവേശനത്തിന് മാർഗ രേഖയില്ല.

അതിന് സമയം വേണമെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വനിതകൾക്ക് എൻഡിഎ വഴി നിയമനം നല്‍കുന്നത് സംബന്ധിച്ച ഹർജികൾ പരിഗണിച്ചത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.