ETV Bharat / bharat

കടബാധ്യത; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്‌തു

കോയമ്പത്തൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ മണികണ്‌ഠനാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തത്.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി 36കാരൻ ആത്മഹത്യ ചെയ്‌തു  സ്വകാര്യ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു  Debt-ridden private bank employee dies by suicide  private bank employee committed suicide after killing wife and sons  tamil nadu latest suicide case
കടബാധ്യത; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി 36കാരൻ ആത്മഹത്യ ചെയ്‌തു
author img

By

Published : Jan 2, 2022, 10:08 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി സ്വകാര്യ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു. കോയമ്പത്തൂർ സ്വദേശിയായ 36കാരൻ മണികണ്‌ഠനാണ് ആത്മഹത്യ ചെയ്‌തത്. ഇയാൾക്ക് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നും രണ്ട് മാസമായി ജോലിക്ക് പോകാത്തതിനെ തുടർന്ന് ഭാര്യയും മണികണ്‌ഠനും നിരന്തരം കലഹിക്കുമായിരുന്നുവെന്നും അടുത്ത ബന്ധുക്കൾ പറഞ്ഞു.

ശനിയാഴ്‌ച ഇരുവരും വലിയ തർക്കമുണ്ടായെന്നും ബന്ധുക്കൾ പറയുന്നു. ഇതിനെ തുടർന്നാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി മണികണ്ഠൻ ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി.

പൊലീസ് കേസ്‌ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഓൺലൈൻ വാതുവെയ്‌പിലൂടെ ഇയാൾക്ക് പണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ALSO READ: ചായപ്പൊടിയുടെ മണമല്ല, തിളക്കമാണ് ചാന്ദ്‌നിയുടെ റെക്കോഡിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.