ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിൽ ഉണ്ടായ ഹിമപാതത്തിൽ മരണം 11 ആയി. ഇന്ന് ഒരാളുടെ മൃതദേഹം കൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. കാണാത്തവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കി.
കൂടുതൽ വായനയ്‌ക്ക്: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ ഹിമപാതത്തിൽ എട്ട് മരണം
ചമോലി ജില്ലയിലെ ഇന്തോ-ചൈന അതിർത്തിക്കടുത്തുള്ള നിതി താഴ്‌വരയോട് ചേർന്ന പ്രദേശത്താണ് വെള്ളിയാഴ്ച ഹിമപാതമുണ്ടായത്. ഇതേ തുടര്‍ന്ന് ദൂലിഗംഗ നദിക്ക് സമീപം മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു.