ന്യൂഡൽഹി: ജാർഖണ്ഡിൽ നിന്ന് ഡൽഹിയിലേക്ക് കടത്തിയ 45 പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി ഡൽഹി കമ്മിഷൻ ഫോർ വുമൺ (ഡിസിഡബ്ല്യു) അറിയിച്ചു. ഡിസിഡബ്ല്യു മേധാവി സ്വാതി മലിവാൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ ചർച്ചയെ തുടർന്ന് പെൺകുട്ടികളെ ജാർഖണ്ഡിലേക്ക് തിരികെ കൊണ്ടുപോയി. ജാർഖണ്ഡിൽ എത്തിയ കുട്ടികളെ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്‌തു. മാതാപിതാക്കളുമായി ബന്ധപ്പെട്ട ശേഷം ഈ പെൺകുട്ടികളെ പുനരധിവസിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകി.
45 പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി ഡിസിഡബ്ല്യു - സ്വാതി മലിവാൾ
മുഖ്യമന്ത്രി ഹേമന്ദ് സോറൻ പെൺകുട്ടികളെ സന്ദർശിച്ച് പുനരധിവാസം ഉറപ്പ് നൽകി