ETV Bharat / bharat

കുട്ടികൾക്കുള്ള വാക്‌സിൻ ഉടൻ; പരിശോധന നടക്കുന്നതായി അധികൃതർ - കോവിഡ് വാക്സിൻ

അഹമ്മദാബാദ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി - സൈഡസ് കാഡില വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ സൈക്കോവ്-ഡിയിലാണ് കുട്ടികൾക്കായുള്ള പരീക്ഷണങ്ങൾ നടക്കുന്നത്.

DCGI examining Zydus Cadila covid 19  covid 19 വാക്‌സിൻ  Covid 19 vaccine for children  കോവിഡ് വാക്സിൻ  സൈഡസ് കാഡില
കുട്ടികൾക്കുള്ള വാക്‌സിൻ ഉടൻ എത്തിയേക്കും; പരിശോധനകൾ നടക്കുന്നതായി അധികൃതർ
author img

By

Published : Jul 16, 2021, 10:45 PM IST

ന്യൂഡൽഹി: കുട്ടികളിലെ വാക്‌സിൻ ഉപയോഗത്തിനായി സൈഡസ് കാഡില വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ സൈക്കോവ്-ഡി ഡിസിജിഐ പരിശോധിക്കുകയാണെന്ന് നിതി ആയോഗ് അംഗം ഡോ.വി.കെ പോൾ അറിയിച്ചു.

ഡി‌സി‌ജി‌ഐ പരിശോധനകൾ നടത്തുകയാണ്. ഇതിനായി കൂടുതൽ വിവരങ്ങൾ ആവശ്യമാണ്. ശാസ്ത്രീയമായ എല്ലാ പരീക്ഷ പ്രക്രിയകളും പൂർത്തിയാക്കേണ്ടതുണ്ട്. സൈക്കോവ്-ഡി കുട്ടികൾക്ക് ഫലപ്രദവും സുരക്ഷിതവുമായിരിക്കണമെന്നും ഡോ.പോൾ പറഞ്ഞു.

കുട്ടികളുടെ കാര്യത്തിൽ ശരിയായ ഗവേഷണമില്ലാതെ കൊവിഡ്-19 വാക്‌സിനുകൾ നൽകിയാൽ അത് ദുരന്തമായിരിക്കും. ഡൽഹി ഹൈക്കോടതി ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിഡസ് കാഡിലയുടെ കൊവിഡ് വാക്‌സിൻ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുറച്ച് മാസത്തിനുള്ളിൽ ലഭ്യമായേക്കുമെന്നാണ് വിവരം.

സൈകൊവ്-ഡി വാക്‌സിൻ

അഹമ്മദാബാദ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി - സൈഡസ് കാഡില വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനാണ് സൈക്കോവ്-ഡി. ഇതൊരു മൂന്ന് ഡോസ് വാക്സിനാണ്. ഈ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഡിസിജിഐ അറിയിച്ചിരുന്നു.

Also read: സൈകൊവ്-ഡിയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഉടൻ : ഡിസിജിഐ

ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡി‌എൻ‌എ വാക്സിനാണ് സൈക്കോവ്-ഡി. വൈറസിന്‍റെ ഡിഎൻഎ കണ്ടെത്തി ആന്‍റിബോഡി ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ബയോടെക്നോളജി വകുപ്പിന്‍റെ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്‍റെ ഭാഗമായി ദേശീയ ബയോഫാർമ മിഷന്‍റെ പിന്തുണയോടെയാണ് സൈഡസ് കാഡില സൈകൊവ്-ഡി വാക്‌സിൻ വികസിപ്പിക്കുന്നത്.

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ്, റഷ്യയുടെ സ്പുട്നിക്-വി എന്നിവയ്ക്കാണ് നിലവില്‍ രാജ്യത്ത് ഉപയോഗാനുമതി ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.