കൊൽക്കത്ത: ഡാർജലിങ്ങ് ടോയി ട്രെയിൻ ക്രസ്‌മസിന് വീണ്ടും ഓടിത്തുടങ്ങുമെന്ന് വടക്കുകിഴക്കൻ അതിർത്തി റെയിൽവെ(എൻഎഫ്‌ആർ) അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് കൊവിഡ് വ്യാപനത്തെതുടർന്ന് ട്രെയിൻ ഓട്ടം നിർത്തിയത്.
ക്രിസ്‌മസ്- ന്യൂയർ അവധി ദിനങ്ങളിൽ സഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് ഡാർജലിങ്ങ് ഹിമാലയൻ റെയിൽവെ പുനരാരംഭിക്കുന്നത്. സർവ്വീസ് പുനരാരംഭിക്കുന്നത് പ്രാദേശിക സാമ്പത്തിക മേഖലയ്‌ക്ക് ഉണർവ് നൽകുമെന്നും സഞ്ചാരികളുടെ ആവശ്യങ്ങൾ അനുസരിച്ച് റെയിൽവെ കൂടുതൽ സേവനങ്ങൾ പുനരാരംഭിക്കുമെന്നും പടിഞ്ഞാറൻ റെയിൽവെ ചീഫ് പബ്ലിക്ക് ഓഫീസർ അറിയിച്ചു.