ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജനുവരി 20നാണ് ജമ്മു കശ്‌മീരിൽ പ്രവേശിക്കുന്നത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന് ഏറെ ആവേശം പകരുന്ന സംഭവമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനൊപ്പം പാര്‍ട്ടിവിട്ട 17 പേരും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതാണ് അത്.
-
LIVE: Congress party briefing along with Shri @Jairam_Ramesh, Smt @rajanipatil_in and Shri @Pawankhera at AICC HQ.https://t.co/3iBiZ2vvLv
— K C Venugopal (@kcvenugopalmp) January 6, 2023 " class="align-text-top noRightClick twitterSection" data="
">LIVE: Congress party briefing along with Shri @Jairam_Ramesh, Smt @rajanipatil_in and Shri @Pawankhera at AICC HQ.https://t.co/3iBiZ2vvLv
— K C Venugopal (@kcvenugopalmp) January 6, 2023LIVE: Congress party briefing along with Shri @Jairam_Ramesh, Smt @rajanipatil_in and Shri @Pawankhera at AICC HQ.https://t.co/3iBiZ2vvLv
— K C Venugopal (@kcvenugopalmp) January 6, 2023
ജമ്മു കശ്‌മീര്‍ മുൻ ഉപമുഖ്യമന്ത്രി താര ചന്ദ്, മുൻ എംഎൽഎ ബൽവന്ത് സിങ്, പാര്‍ട്ടി മുൻ സംസ്ഥാന അധ്യക്ഷന്‍ പീർസാദ മുഹമ്മദ് സയ്യിദ് തുടങ്ങിയ നേതാക്കളാണ് 'വീട്ടിലേക്ക്' മടങ്ങി വന്നത്. കോണ്‍ഗ്രസ് വിട്ട്, ഗുലാം നബി രൂപീകരിച്ച ഡെമോക്രാറ്റിക് ആസാദ് പാർട്ടിയില്‍ (ഡിഎപി) ചേര്‍ന്ന നേതാക്കളാണ് മടങ്ങിയെത്തിയത്. 50 വർഷത്തെ പ്രവര്‍ത്തനത്തിന് ശേഷം 2022 ഓഗസ്റ്റിലാണ് ആസാദ്, കോൺഗ്രസ് വിട്ടത്. സംഘടനാപ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധിയുടെ പ്രവർത്തന ശൈലിയും ഉള്‍പ്പെടെയുള്ളവ കുറ്റപ്പെടുത്തിയാണ് അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്.
'തിരിച്ചുവരവ് തുടക്കം മാത്രം': 'തിരിച്ചുവരുന്നവരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് അവരുടെ വീട്ടിലേക്കുള്ള വരവാണ്. ഒരു തുടക്കം മാത്രമാണ് ഇത്. പുറമെ, ഇന്ത്യയുടെ ഐക്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും'- എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. അതേസമയം, താര ചന്ദിന്‍റെ വാക്കുകള്‍ വളരെ വൈകാരികമായിട്ടായിരുന്നു. 'ഞങ്ങൾ 50 വർഷം കോൺഗ്രസില്‍ പ്രവർത്തിച്ചു, ഒരുപാട് നേടി. എന്നെപ്പോലുള്ള ഒരു പാവപ്പെട്ട നാട്ടിന്‍പുറത്തുകാരനെ കോൺഗ്രസ് കൈപിടിച്ചുയര്‍ത്തി. സോണിയ ഗാന്ധി എന്നെ ജമ്മു കശ്‌മീർ അസംബ്ലി സ്‌പീക്കറും പിന്നീട് ഉപമുഖ്യമന്ത്രിയുമാക്കി'- താര ചന്ദ് പറഞ്ഞു.
'ഡിഎപിയിൽ ചേർന്നത് എന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരമാണ്. ഞാൻ അല്‍പം വൈകാരികമായി ചിന്തിക്കുകയും തെറ്റായ നീക്കം നടത്തുകയും ചെയ്‌തു. മറ്റൊരാളുടെ സൗഹൃദത്തിന്‍റെ ഭാഗമായാണ് ഞാനത് ചെയ്‌തത്. കോൺഗ്രസിലേക്ക് മടങ്ങി എത്താന്‍ എന്നെ അനുവദിച്ചതിന് സോണിയ ഗാന്ധിയോട് ഞാൻ നന്ദി പ്രകാശിപ്പിക്കുന്നു' - താര ചന്ദ് കൂട്ടിച്ചേര്‍ത്തു. പീർസാദയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.
'ജനങ്ങൾ ഗാന്ധി കുടുംബത്തെ സ്നേഹിക്കുന്നു. ജമ്മു കശ്‌മീരിലെ ജനങ്ങളെയും കോൺഗ്രസ് പാർട്ടിയേയും കൈയൊഴിഞ്ഞതിന് ഞാൻ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ജമ്മു കശ്‌മീരില്‍ തീവ്രവാദത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, വാസ്‌തവത്തിൽ സ്ഥിതി കൂടുതൽ വഷളാവുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ മതേതര ശക്തികളെ കരുത്തുറ്റതാക്കേണ്ടത് വളരെ പ്രധാനമാണ്. കോൺഗ്രസിന് ആ ജോലി ചെയ്യാൻ കഴിയും'- പീർസാദ പറഞ്ഞു.
'ആസാദിന് എന്തുപറ്റിയെന്ന് അറിയില്ല': 'ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവച്ചെന്ന വാർത്ത കേട്ടപ്പോള്‍, ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഉന്നത നേതൃത്വവുമായി അദ്ദേഹത്തിന്‍റെ പ്രശ്‌നം എന്താണെന്നും എന്തുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടിവിട്ടതെന്നുമുള്ള കാര്യങ്ങളെക്കുറിച്ച് അറിയില്ല. ആസാദ് ഒരു മുതിർന്ന കോൺഗ്രസുകാരനായിരുന്നു. അനുഭവപരിചയം ഉള്ളയാളാണ്. ഒരു സുഹൃത്തും പുറമെ നേതാവെന്ന നിലയിലും എനിക്ക് അദ്ദേഹവുമായി 40 വർഷത്തെ ബന്ധമാണ് ഉണ്ടായിരുന്നത്' - താര ചന്ദ് വിശദീകരിച്ചു.
അതേസമയം, വ്യത്യസ്‌തമായ ശൈലിയിലായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ പ്രതികരണം. യഥാർഥത്തിൽ നേതാക്കൾ അവധിയില്‍ പോയതായിരുന്നു. ഇപ്പോൾ വീണ്ടും തിരികെ വരുകയാണ് ഉണ്ടായത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 'കോൺഗ്രസ് സ്വന്തം പാർട്ടിയാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇന്ന് ജമ്മു കശ്‌മീരിലെ അന്തരീക്ഷം മാറിയിരിക്കുന്നു. എൻസി (നാഷണല്‍ കോണ്‍ഫറന്‍സ്) നേതാവ് ഫാറൂഖ് അബ്‌ദുള്ള ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. അദ്ദേഹത്തിന്‍റെ മകൻ ഒമർ അബ്‌ദുള്ള ശ്രീനഗറിൽ രാഹുലിനെ സ്വീകരിക്കും. അവാമി ലീഗ് നേതാക്കളും ഭാരത് ജോഡോ യാത്രയുടെ ഭാഗമാവും' - ജമ്മു കശ്‌മീരിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് രജനി പാട്ടീൽ പറഞ്ഞു.
'യാത്രയിലേക്ക് ഏവര്‍ക്കും സ്വാഗതം': ഗുലാം നബി ആസാദ് കോൺഗ്രസിൽ മടങ്ങി എത്താനുള്ള സാധ്യതയെക്കുറിച്ചു പറയുന്ന റിപ്പോർട്ടുകൾ കെസി വേണുഗോപാല്‍ പൂര്‍ണമായും ശരിവച്ചില്ല. ഇന്ത്യയുടെ ഐക്യത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ഭാരത് ജോഡോ യാത്രയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അതേസമയം, കോണ്‍ഗ്രസില്‍ മടങ്ങി എത്തിയ നേതാക്കളിൽ ഭൂരിഭാഗം പേരും ഡിഎപിയുടെ സ്ഥാപക അംഗങ്ങളായിരുന്നു. രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയെ പരസ്യമായി പ്രശംസിച്ചുപറഞ്ഞതിനെ തുടർന്ന് ഗുലാം നബി ആസാദ് ഡിഎപിയില്‍ നിന്നും ഇവരെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്.
ജമ്മു കശ്‌മീരില്‍ ജനുവരി 20ന് എത്തുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ളതാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ശ്രീനഗറിൽ, ഇന്ത്യൻ പതാക ഉയർത്തുന്നതോടെ രാജ്യവ്യാപകമായ പദയാത്രയ്‌ക്ക് പരിസമാപ്‌തി കുറിയ്‌ക്കും. 2022 സെപ്‌റ്റംബർ എഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുല്‍, യാത്ര ആരംഭിച്ചത്. ഇതിന് മുന്‍പ് സെപ്റ്റംബർ അഞ്ചാം തിയതി, മഹാത്മാഗാന്ധിയുടെ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ രാഹുൽ സന്ദര്‍ശിച്ചിരുന്നു.