ETV Bharat / bharat

'തുനിവ്' റിലീസ് ആഘോഷത്തിൽ ലോറിയിൽ നൃത്തം ചെയ്യുന്നതിനിടെ വീണു ; അജിത് ആരാധകന് ദാരുണാന്ത്യം

author img

By

Published : Jan 11, 2023, 1:20 PM IST

അപകടം അജിത്തിന്‍റെ പുതിയ ചിത്രമായ 'തുനിവി'ന്‍റെ സ്‌പെഷ്യൽ ഷോയോടനുബന്ധിച്ച്

Ajith fan fell down from lorry and died  Thunivu accident  Ajith fan fell down and died dancing on a lorry  tamilnadu news  malayalam news  chennai rohini Theatre accident  man fell from lorry while dancing on it  ajith fan died  തമിഴ്‌നാട് വാർത്തകൾ  ലോറിയിൽ കയറി നിന്ന് നൃത്തം  ലോറിയിൽ നിന്ന് വീണ് അജിത് ആരാധകൻ മരിച്ചു  തുനിവ്  തീയറ്റർ ആഘോഷത്തിനിടെ ലോറിയിൽ നിന്ന് വീണു  അജിത് ആരാധകൻ മരിച്ചു  ലോറിയിൽ നിന്ന് വീണു  Dancing on a Lorry  Ajith fan fell down and died
അജിത് ആരാധകൻ ലോറിയിൽ നിന്ന് വീണ് മരിച്ചു

ചെന്നൈ : അജിത് നായകനായ 'തുനിവി'ന്‍റെ റിലീസ് ആഘോഷത്തിനിടെ ലോറിക്ക് മുകളിൽ നൃത്തം ചെയ്യുന്നതിനിടെ ആരാധകൻ താഴെ വീണുമരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നിൽ പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ചിന്താദ്രിപേട്ട് റിച്ചി സ്‌ട്രീറ്റ് സ്വദേശി ഭരത് കുമാറാണ് (19) മരിച്ചത്.

സ്‌പെഷ്യൽ ഷോ പ്രദർശനത്തിന് നിരവധി ആരാധകരാണ് തിയേറ്ററിലെത്തിയത്. ഇതിനിടെ ഭരത് പൂന്തമല്ലി ഹൈവേയിൽ ഓടുന്ന ലോറിയിൽ ആഹ്ളാദ പ്രകടനം നടത്തുകയായിരുന്നു. ശേഷം ലോറിയിൽ നിന്ന് താഴേക്ക് ചാടിയപ്പോൾ നട്ടെല്ലിന് സാരമായി പരിക്കേറ്റു.

ഉടനെ കെഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കോയമ്പേട് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.