ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിവസമാണ്. കുടുംബത്തിലെ തര്‍ക്കങ്ങള്‍ മൂലം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂല ചിന്തകളും നിങ്ങളെ പിടികൂടിയേക്കും. അമ്മയ്‌ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം മൂലം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
കന്നി
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷമുള്ളവരായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ളാദകരമായി സമയം ചെലവിടുകയും ചെയ്യും. പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് അംഗീകരിക്കപ്പെടും.
തുലാം
മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ വാശി നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കണം.
വൃശ്ചികം
ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. യാത്രകള്‍ ആഹ്ളാദകരമാകും.
ധനു
കോപം നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ന് നിങ്ങളെ പല പ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഇന്ന് മുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽകാനുമേ നേരമുണ്ടാകൂ. മാനസികമായി ഇന്ന് അത്ര സുഖം തോന്നുകയില്ല. നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിചാരിക്കുന്നതിലധികം വിനാശകരമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും അത്ര തൃപ്‌തികരമായിരിക്കുകയില്ല.
മകരം
നിങ്ങളുമായി അടുപ്പമുള്ളവരെയെല്ലാം ചിലപ്പോഴൊക്കെ വല്ലാതെ വേദനിപ്പിക്കും. ഇന്ന് നിങ്ങൾ വേദനാജനകമായ പഴയ ചില കാര്യങ്ങള്‍ മറക്കാനും പഴയ ബന്ധങ്ങൾ പുനരാരംഭിക്കാനും ശ്രമിക്കും. എന്നാൽ നിങ്ങൾ വേണമെന്നു വിചാരിക്കുന്നതുപോലെ നിങ്ങൾക്ക് ആ ബന്ധങ്ങൾ മെച്ചപ്പെടുത്തിയെടുക്കാൻ സാധിച്ചേക്കില്ല.
കുംഭം
മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍ രംഗത്ത് നിങ്ങള്‍ നല്ല പ്രകടനം കാഴ്‌ചവയ്ക്കുകയും അഭിനന്ദനം ലഭിക്കുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷമുള്ളവരാക്കും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.
മീനം
നിങ്ങളെക്കാള്‍ ശക്തരായ ആരുമായും ഏറ്റുമുട്ടാന്‍ പോകരുത്. മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. ഇന്ന് നിങ്ങളുടെ മനസ് നിറയെ അനാവശ്യമായ പ്രതികൂല ചിന്തകളായിരിക്കും. വിമര്‍ശകരും എതിരാളികളുമായി വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. അനുകൂല ചിന്തകള്‍ വളര്‍ത്തുകയും മാനസികമായ കരുത്ത് സമാഹരിക്കുകയും വേണം.
മേടം
അസാധാരണമായവയിലും നിഗൂഢമായവയിലും നിങ്ങള്‍ അത്യധികമായി പ്രചോദനമുള്‍ക്കൊള്ളും. അത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ ഇന്ന് ആസ്വദിക്കും. നിങ്ങള് ഇതിനായി പണം മുടക്കുകയും ചെയ്യും.
ഇടവം
ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി ആരോഗ്യനില തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. വിദൂര സ്ഥലങ്ങളിലില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യ ജീവിതം തൃപ്‌തികരമായിരിക്കും. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.
മിഥുനം
തൊഴിലിടത്ത് നിങ്ങൾക്ക് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. ദിവസത്തിന്‍റെ തുടക്കത്തിലുള്ള നിങ്ങളുടെ പ്രതിസന്ധികൾ അവസാനമാകുമ്പോഴേക്കും മാറും. വ്യാപാരികള്‍ ടെൻഡറുകൾ ബിഡ് ചെയ്യുന്നത് അടുത്ത രണ്ടു ദിവസത്തേക്കെങ്കിലും മാറ്റിവയ്ക്കുന്നതാണ് നല്ലത്.
കര്‍ക്കടകം
ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുകയും ചെയ്യും. കുട്ടികളോ സുഹൃത്തുക്കളോ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങിനെ സംസാരിക്കുന്നു എന്നതിലും ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെക്കുക.