ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തി ഏഴായിരം കടന്നു. 24 മണിക്കൂറിനുള്ളില്‍ 37,379 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനമായി.
അതേസമയം രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ടായിരത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 192 കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,892ആയി.
മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍. 568 പേരിലാണ് ഇവിടെ കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 382ഉം കേരളത്തില്‍ 185ഉം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ALSO READ:30 ലേറെ തവണ ജനിതക മാറ്റം ; ഒമിക്രോണിന് പ്രതിരോധശേഷി കൂടുതലെന്ന് പഠനം
1,71,830 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. 24 മണിക്കൂറിനുള്ളില്‍ 11,007 പേര്‍ കൊവിഡ് മുക്‌തരായി. 98.13 ശതമാനമാണ് രാജ്യത്തെ നിലവിലെ കൊവിഡ് മുക്‌തി നിരക്ക്.