ETV Bharat / bharat

ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 17 പേർക്ക് പരിക്ക് - വീട് തകർന്നു

പൊട്ടിത്തെറിയുടെ ആഘാതത്തിൽ 5 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

cylinder blast  cylinder blast in delhi  cylinder blast news  house collapse  house collapse news  house collapse in delhi  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം  വീട് തകർന്നു  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വാർത്ത
ഡൽഹിയിൽ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
author img

By

Published : Nov 14, 2021, 3:56 PM IST

ന്യൂഡൽഹി: വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 17 പേർക്ക് പരിക്ക്. ഡൽഹിയിലെ ആസാദ്‌പൂരിൽ ഞായറാഴ്‌ച രാവിലെ 10നാണ് സംഭവം. സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

ലാൽബാഗ് മസ്‌ജിദിന് സമീപമുള്ള കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിന്‍റെ മേൽക്കൂരയും ചുമരുകളും തകരുകയും രണ്ടാം നിലയിലെ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

Also Read: ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.