ETV Bharat / bharat

യാസ് ചുഴലിക്കാറ്റ്; ഒഡിആർഎഎഫ് സംഘം പാരഡിപ്പിലെത്തി - ഒഡിആർഎഎഫ് സംഘം പാരഡിപ്പിലെത്തി

വടക്കൻ ഒഡിഷയിലും സുന്ദർബൻസിലും മണ്ണിടിച്ചിലിന് സാധ്യത.

Cyclone Yaas: ODRAF team arrives in Paradip Cyclone Yaas Cyclone Yaas in Paradip ODRAF team arrives in Paradip ODRAF team Cyclone Yaas in Odisha യാസ് ചുഴലിക്കാറ്റ് യാസ് ചുഴലിക്കാറ്റ് ഒഡിഷ ഡിആർഎഎഫ് സംഘം ഒഡിആർഎഎഫ് സംഘം പാരഡിപ്പിലെത്തി ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ്
യാസ് ചുഴലിക്കാറ്റ്; ഒഡിആർഎഎഫ് സംഘം പാരഡിപ്പിലെത്തി
author img

By

Published : May 23, 2021, 6:51 AM IST

ഭുവനേശ്വർ: യാസ് ചുഴലിക്കാറ്റ് ഭീഷണി നേരിടാൻ ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ഒഡിആർഎഎഫ്) സംഘം ജഗത്സിംഗ്‌പൂരിലെ പാരഡിപ്പിലെത്തി. 22 അംഗ സംഘമാണ് ശനിയാഴ്ച പാരഡിപ്പിലെത്തിയത്. യാസ് ചുഴലിക്കാറ്റിന്‍റെ പ്രഭവകേന്ദ്രം പസഫിക് സമുദ്രനിരപ്പിൽ റിപ്പോർട്ട് ചെയ്തെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ജഗത്സിംഗ്‌പൂർ കലക്ടർ സംഗ്രാം കേശാരി മോഹൻപത്ര പറഞ്ഞു. കാറ്റ് വടക്കും വടക്കുപടിഞ്ഞാറുമായി നീങ്ങുമ്പോൾ വടക്കൻ ഒഡിഷയിലും സുന്ദർബൻസിലും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാന സർക്കാർ ഇതിന് വേണ്ട തയ്യാറെടുപ്പുകളും നടത്തി. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും പെട്ടന്ന് മടങ്ങി വരണമെന്ന് അറിയിപ്പ് നൽകിയതായി കലക്‌ടർ അറിയിച്ചു. മരങ്ങൾ സംരക്ഷിക്കാനും റോഡ് തടസ്സങ്ങൾ നീക്കുന്നതിനുമായി അത്യാധുനിക ഉപകരണങ്ങൾ പാരഡിപ്പിൽ എത്തി.

Also Read: യാസ് ചുഴലിക്കാറ്റ്: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

കൊടുങ്കാറ്റിനെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം വളർത്താൻ ഒഡിആർഎഎഫ് സംഘവും കഠിനമായി പരിശ്രമിക്കുന്നു. സർക്കാരിന്‍റെ നിർദേശങ്ങൾ പാലിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഭരണകൂടം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് മോഹൻപത്ര പറഞ്ഞു. ബംഗാൾ-ഒഡിഷ തീരത്ത് മെയ് 24നും മെയ് 26നും ഇടയിൽ വടക്കൻ റെയിൽവേയുടെ ഭാഗമായ പ്രദേശങ്ങളില്‍ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ദേശീയ തലസ്ഥാനത്ത് നിന്ന് ഒഡിഷയിലെ ഭുവനേശ്വർ, പുരി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. യാസ് ചുഴലിക്കാറ്റിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) ഒരുങ്ങിക്കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.