ETV Bharat / bharat

ടൗട്ടെ ചുഴലിക്കാറ്റ്: ഏറ്റവും മോശം അവസ്ഥ അവസാനിച്ചുവെന്ന് എൻ‌ഡി‌ആർ‌എഫ് മേധാവി

ഇന്ന് വൈകുന്നേരമോടെ ടൗട്ടെ ചുഴലിക്കാറ്റ് ദുർബലമാകുമെന്ന് എൻഡിആർഎഫ്

Cyclone Tauktae  NDRF chief  NDRF  എൻഡിആർഎഫ്  ടൗട്ടെ ചുഴലിക്കാറ്റ്  എൻ‌ഡി‌ആർ‌എഫ് മേധാവി  ചുഴലിക്കാറ്റ്  Cyclone  gujarat  ഗുജറാത്ത്
Cyclone Tauktae: Worst is over, says NDRF chief
author img

By

Published : May 18, 2021, 3:23 PM IST

ന്യൂഡൽഹി: ഇന്ന് വൈകുന്നേരത്തോടെ ടൗട്ടെ ചുഴലിക്കാറ്റ് ദുർബലമാകുമെന്നും ഏറ്റവും മോശം അവസ്ഥ അവസാനിച്ചുവെന്നും ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഡയറക്ടർ ജനറൽ എസ്എൻ പ്രധാൻ അറിയിച്ചു. ഒരു ചുഴലിക്കാറ്റ് എന്ന അവസ്ഥയിൽ നിന്നും ടൗട്ടെ ദുർബലമായി. ഒരു പക്ഷേ മണിക്കൂറുകൾക്ക് ശേഷം ഇത് വളരെ താഴ്ന്ന വിഭാഗത്തിലുള്ള ഒരു സൈക്ലോണിക് സംവിധാനമായി മാറും. വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുമ്പോഴേക്കും കാറ്റിന്‍റെ ശക്തി കുറഞ്ഞേക്കുമെന്നും പ്രധാൻ അറിയിച്ചു.

തുടക്കത്തിൽ നൂറുകണക്കിന് ഗ്രാമങ്ങൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. ഇത് രാജ്യത്തിന്‍റെ ദുരന്ത പ്രതികരണ ശേഷിയുടെ നല്ല അടയാളങ്ങളാണെന്നും അദ്ദേഹം അറിയിച്ചു. ടൗട്ടെ ചുഴലിക്കാറ്റ് മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിലാണ് വീശിയടിച്ചത്. കൂടാതെ ഗുജറാത്തിൽ മണ്ണിടിച്ചിലിനും കാരണമായി. അതേസമയം ചുഴലിക്കാറ്റ് ദുർബലമായതായി കാലാവസ്ഥാ വകുപ്പും അറിയിച്ചു.

Also Read: ടൗട്ടെ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ മൂന്ന് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.