മുംബെെ: ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ജംബോ സെന്‍ററുകളിൽ നിന്നും 580 കൊവിഡ് രോഗികളെ ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു. വിവിധ ആശുപത്രികളിലേക്കാണ് ഇവരെ മാറ്റുന്നത്. സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികൾ പരിഹരിക്കാൻ സജ്ജരാവണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
also read: മഹാരാഷ്ട്രയിലും ഗുജറാത്തിലും കണ്ടെത്തിയ ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും
അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 15 മുതല്‍ മെയ് 21 വരെ 60 ഓളം ട്രെയിനുകള്‍ റദ്ദാക്കുന്നതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. ഇത് സംബന്ധിച്ച് ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സുമിത് താക്കൂര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.