ETV Bharat / bharat

ടൗട്ടെ ചുഴലിക്കാറ്റ്: ഗോവയിൽ രണ്ട് മരണം, നിരവധി നാശനഷ്‌ടം - ടൗട്ടെ ചുഴലിക്കാറ്റ്

നിലവിലെ കാലാവസ്ഥ മെയ് 17 വരെ തുടരും. പൊതുജനം വീടുകളിൽ നിന്ന് പുറത്ത് ഇറങ്ങരുതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

Cyclone kills two in Goa  CM confirms  നാശനഷ്‌ടം  ടൗട്ടെ ചുഴലിക്കാറ്റ്  മുഖ്യമന്ത്രി പ്രമോദ് സാവന്ത്
ടൗട്ടെ ചുഴലിക്കാറ്റ്: ഗോവയിൽ രണ്ട് മരണം, നിരവധി നാശനഷ്‌ടം
author img

By

Published : May 17, 2021, 8:40 AM IST

പനാജി: ടൗട്ടെ ചുഴലിക്കാറ്റിലും പ്രതികൂല കാലാവസ്ഥയിലും ഗോവയിൽ രണ്ട് പേർ മരിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കാൽനട യാത്രികൻ്റെ മേൽ മരം വീണും ബൈക്കിൽ സഞ്ചരിച്ച മറ്റൊരാളുടെ മേൽ വൈദ്യുത തൂൺ വീണുമാണ് അപകടമുണ്ടായത്. അഞ്ഞൂറിലധികം മരങ്ങൾ കടപുഴകി വീണതായും അദ്ദേഹം അറിയിച്ചു. നൂറോളം വീടുകൾക്കും നാശനഷ്‌ടമുണ്ടായി. റോഡുകൾ പൊളിഞ്ഞു വീണതായും വൈദ്യുതി വിതരണം തടസപ്പെട്ടതായും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

Read more: ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്

ഗോവയുടെ മിക്ക ഭാഗങ്ങളിലും നിലവിൽ വൈദ്യുതി വിതരണം ഇല്ല. വൈദ്യുതി പുനസ്ഥാപിക്കാൻ രണ്ട് ദിവസമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ കാലാവസ്ഥ മെയ് 17 വരെ തുടരും. പൊതുജനം വീടുകളിൽ നിന്ന് പുറത്ത് ഇറങ്ങരുതെന്നും നിർദേശം നൽകി. വെള്ളക്കെട്ട് കാരണം നിരവധി റോഡുകളിൽ ഗതാഗതം മുടങ്ങി. 1994ന് ശേഷമുള്ള ഏറ്റവും വലിയ ചുഴലിക്കാറ്റായാണ് ടൗട്ടയെ കണക്കാക്കുന്നത്. അതേയമയം ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ഗുജറാത്ത് തീരത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.