ETV Bharat / bharat

Jawad Cyclone: ജവാദ് ചുഴലിക്കാറ്റ്; ദേശീയ ദുരന്ത നിവാരണ സേന സജ്ജം - ദേശീയ ദുരന്ത നിവാരണ സേന സജ്ജം

Jawad Cyclone: Integrated Defence Force: ജവാദ് ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന സജ്ജം.

Jawad Cyclone  National Disaster Management Force  Integrated Defence Force  ജവാദ് ചുഴലിക്കാറ്റ് ഭീഷണി  ദേശീയ ദുരന്ത നിവാരണ സേന സജ്ജം  സംയുക്ത പ്രതിരോധ സേന ജാഗ്രതയില്‍
Jawad Cyclone: ജവാദ് ചുഴലിക്കാറ്റ്; ദേശീയ ദുരന്ത നിവാരണ സേന സജ്ജം
author img

By

Published : Dec 3, 2021, 5:20 PM IST

ന്യൂഡല്‍ഹി: Jawad Cyclone ജവാദ് ചുഴലിക്കാറ്റ് ഭീഷണി കണക്കിലെടുത്ത് ഒഡീഷ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) 46 ടീമുകളെ വിന്യസിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ എയർലിഫ്റ്റിനായി സംയുക്ത പ്രതിരോധ സേനയും തയാറാണ്‌. 18 ടീമുകൾ കൂടി സജ്ജമാണെന്നും എൻ.ഡി.ആർ.എഫ് ഡയറക്‌ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു Integrated Defence Force.

National Disaster Management Force: പശ്ചിമ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നും ശനിയാഴ്‌ച രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് എത്തുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജവാദ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ ഒഡീഷ സർക്കാർ വ്യാഴാഴ്‌ച വൈകുന്നേരം നിയന്ത്രണ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

ജവാദ് ചുഴലിക്കാറ്റ് സാഹചര്യം നേരിടാൻ സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്‌ച ഉന്നതതല യോഗത്തിൽ പങ്കെടുത്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ജവാദ് ചുഴലിക്കാറ്റായി മാറുമെന്നും 2021 ഡിസംബർ 4 ശനിയാഴ്‌ച രാവിലെ വടക്കൻ ആന്ധ്രാപ്രദേശ് - ഒഡീഷ തീരത്ത് എത്തുമെന്നും പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നേരത്തെ അറിയിച്ചിരുന്നു.

ALSO READ: Omicron strain in Karnataka: ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കാണാനില്ല, ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.