ETV Bharat / bharat

Cyber Scams With SIM Card Cloning സിം കാർഡ് പ്രവർത്തന രഹിതമാണോ? സൂക്ഷിക്കണം, ചിലപ്പോൾ തട്ടിപ്പിനിരയായേക്കാം.... - Cyber scams with SIM card

SIM card cloning : രാജ്യത്ത് സിം കാർഡ് ക്ലോണിങ് വഴിയുള്ള തട്ടിപ്പുകൾ വർധിച്ച് വരുന്നതായാണ് സൈബർ വിഭാഗം അറിയിച്ചിരിക്കുന്നത്. കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായാലുടൻ 1930 എന്ന നമ്പറിൽ പരാതി നൽകണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Cyber scams with SIM card cloning  Cyber scams  സൈബർ തട്ടിപ്പ്  സി ക്ലോണിങ്  പണം തട്ടിപ്പ്  ഹൈദരാബാദിൽ സൈബർ തട്ടിപ്പ്  Cyber scams with SIM card  ATM
Cyber Scams With SIM Card Cloning
author img

By ETV Bharat Kerala Team

Published : Sep 8, 2023, 6:02 PM IST

ഹൈദരാബാദ് : തെലങ്കാനയിലെ ഹബ്‌സിഗുഡയിലെ താമസക്കാരനായ മധ്യവയസ്‌കന്‍റെ സിം മൂന്ന് ദിവസത്തോളം പ്രവർത്തന രഹിതമായി. സിം പ്രവർത്തിക്കാത്തതിനാൽ നെറ്റ് വർക്ക് പ്രശ്‌നമാണെന്ന് കരുതി അത് കാര്യമായെടുത്തില്ല. ഇതിനിടെ എടിഎമ്മിൽ (ATM) നിന്ന് പണം പിൻവലിക്കാനായി എത്തിയെങ്കിലും അക്കൗണ്ടിൽ ആവശ്യമായ തുക ഇല്ലെന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ മൂന്ന് ലക്ഷം അക്കൗണ്ടിൽ നിന്ന് നഷ്‌ടപ്പെട്ടതായി കണ്ടെത്തി (Cyber scams with SIM card cloning).

രാജ്യത്ത് സിം കാർഡ് ക്ലോണിങ് (SIM card cloning) വഴി സൈബർ തട്ടിപ്പിനിരയായ ഒരാളുടെ അനുഭവമാണിത്. തെലങ്കാനയിൽ അടുത്തിടെ ഇത്തരത്തിലുള്ള പത്തിലധികം തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സിം കാർഡ് പ്രവർത്തന രഹിതമാക്കിയാണ് തട്ടിപ്പ് സംഘം ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നത്.

അടുത്തിടെ മെഹ്‌ദിപട്ടണം സ്വദേശിക്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപ ഡെബിറ്റ് ചെയ്‌തിട്ടുണ്ടെന്ന സന്ദേശം ലഭിച്ചു. കുറച്ച് സമയത്തിന് ശേഷം മൊബൈലിൽ പണം തിരികെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന സന്ദേശം എത്തി. ലിങ്കിൽ ക്ലിക്ക് ചെയ്‌തയുടനെ മൊബൈലിലേക്ക് ഒരു ഒടിപി എത്തി. ഒടിപി ലിങ്കിൽ നൽകിയതോടെ ഇയാളുടെ അക്കൗണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി പേരിൽ നിന്നാണ് തട്ടിപ്പ് സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.

സിം കാർഡ് ബ്ലോക്ക് ചെയ്‌തുകൊണ്ടാണ് പ്രതികൾ തട്ടിപ്പ് നടത്തുന്നത്. സിം ബ്ലോക്ക് ആയതിനാൽ തന്നെ ബാങ്ക് ട്രാൻസാക്ഷൻ വിവരങ്ങൾ ഫോണിലൂടെ ഉപഭോക്‌താവിന് അറിയാൻ സാധിക്കില്ല. രണ്ട് വർഷം മുൻപാണ് സിം കാർഡ് ക്ലോണിങും സിം സ്വാപ്പിങ്ങും രാജ്യത്ത് പിടിമുറുക്കിയത്. ഇടയ്‌ക്ക് തട്ടിപ്പിന്‍റെ തോത് ചെറിയ രീതിയിൽ കുറഞ്ഞുവെങ്കിലും സൈബർ കുറ്റവാളികൾ വീണ്ടും പിടിമുറുക്കുന്നു എന്നതിന്‍റെ സൂചനയാണ് ഇപ്പോഴത്തെ സംഭവങ്ങളിൽ നിന്ന് വ്യക്‌തമാകുന്നത്.

തട്ടിപ്പ് രീതി ഇങ്ങനെ : ഹാക്കർമാരുടെയും തട്ടിപ്പുകാരുടെയും തട്ടിപ്പ് തടയാൻ ബോധവൽക്കരണമാണ് ശരിയായ വഴിയെന്ന് സൈബർ ക്രൈം പൊലീസ് നിർദേശിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. വിദഗ്‌ധരായ നൈജീരിയൻ ഹാക്കർമാരാണ് സംഘത്തിലെ പ്രധാനികൾ. ഇ -മെയിൽ ഐഡികളാണ് ഇവർ ആദ്യം ലക്ഷ്യം വയ്‌ക്കുന്നത്. ലളിതമായ പാസ്‌വേഡുകൾ ഉള്ള മെയിൽ ഐഡികൾ സംഘം ഹാക്ക് ചെയ്യുന്നു.

ശേഷം ഇതിലൂടെ ബാങ്ക് അക്കൗണ്ടും, ഫോണ്‍ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ശേഷം ഈ വിവരങ്ങൾ രാജസ്ഥാനിലെയും ഡൽഹിയിലെയും തട്ടിപ്പ് സംഘത്തിന് കൈമാറുന്നു. ഈ സംഘം ഈ മൊബൈൽ നമ്പറിലേക്ക് അഞ്ച് വ്യത്യസ്‌ത നമ്പറുകളിൽ നിന്ന് കോൾ ചെയ്യുന്നു. ശേഷം അടുത്തുള്ള സർവീസ് പ്രൊവൈഡർ ഓഫിസിലേക്ക് പോകുന്നു. ഓഫിസിലെത്തി മൊബൈൽ ഫോണ്‍ നഷ്‌ടപ്പെട്ടുവെന്നും അതിനാൽ സിം ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

സേവന ദാതാക്കളുടെ നിയമങ്ങൾ അനുസരിച്ച് അവസാനമായി വിളിച്ച അഞ്ച് നമ്പറുകൾ വിശദീകരിക്കുന്നു. ശേഷം ഹാക്ക് ചെയ്‌ത മെയിൽ ഐഡിയിലെ വിവരങ്ങൾ ഉപയോഗിച്ച് അതേ നമ്പറിൽ പുതിയ സിം ശേഖരിക്കുന്നു. ഇതോടെ ഉപഭോക്‌താവിന്‍റെ സിം പ്രവർത്തന രഹിതമാകുന്നു. നെറ്റ് വർക്ക് പ്രശ്‌നമാകുമെന്ന് കരുതി സിം പ്രവർത്തന രഹിതമായ കാര്യം സിമ്മിന്‍റെ യഥാർഥ ഉടമയും ശ്രദ്ധിക്കില്ല. തുടർന്ന് ഇയാൾ നടത്തുന്ന ബാങ്ക് ട്രാൻസാക്ഷന്‍റെ ഒടിപികൾ തട്ടിപ്പ് സംഘത്തിന്‍റെ കയ്യിലുള്ള നമ്പരിൽ ലഭിക്കുന്നു.

തുടർന്ന് ഈ ഒടിപി ഉപയോഗിച്ചാണ് സംഘം അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നത്. കൂടുതലും ശനി, ഞായർ ദിവസങ്ങളാണ് സംഘം തട്ടിപ്പിനായി തെരഞ്ഞെടുക്കുക. അവധി ദിവസമായതിനാൽ തട്ടിപ്പ് മനസിലാക്കി ബാങ്ക് ഉടമ പരാതി നൽകിയാലും സേവനങ്ങൾ ലഭിക്കാനും, പണം തിരിച്ച് ലഭിക്കാനും കാലതാമസം നേരിടും എന്നതിനാലാണ് സംഘം അവധി ദിനങ്ങൾ തെരഞ്ഞെടുക്കുന്നത്.

ജാഗ്രതാ നിർദേശം : അതേസമയം അജ്ഞാതരായ വ്യക്തികളിൽ നിന്ന് തുടർച്ചയായി അഞ്ച് ഫോൺ കോളുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സൈബർ ക്രൈം പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തേക്ക് സിം പ്രവർത്തിക്കുന്നില്ല അല്ലെങ്കിൽ ബ്ലോക്ക് ചെയ്തതായി കണ്ടാൽ, സിം സേവന ദാതാവിനോട് ഉടൻ തന്നെ പരാതിപ്പെടണം. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈൻ സേവനങ്ങൾ ബ്ലോക്ക് ചെയ്യണം. ബാങ്കുകളിൽ നിന്നുള്ള ലിങ്കുകളിലും സന്ദേശങ്ങളിലും ക്ലിക്ക് ചെയ്യരുത്. കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായാലുടൻ 1930 എന്ന നമ്പറിൽ പരാതി നൽകണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.