ETV Bharat / bharat

വീണ്ടും രാഹുല്‍?: സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ നവംബര്‍ 1 മുതല്‍ - സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ വാര്‍ത്ത

അധ്യക്ഷനാകുന്നത് പരിഗണിയ്ക്കാമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Congress Working Committee  Rahul Gandhi  Working President for Congress  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി വാര്‍ത്ത  രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ വാര്‍ത്ത  രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം  രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വാര്‍ത്ത  രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വാര്‍ത്ത  രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍  കെസി വേണുഗോപാല്‍  കെസി വേണുഗോപാല്‍ വാര്‍ത്ത  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വാര്‍ത്ത  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം  സോണിയ ഗാന്ധി വാര്‍ത്ത  സോണിയ ഗാന്ധി  ദേവേന്ദ്ര യാദവ്  ദേവേന്ദ്ര യാദവ് വാര്‍ത്ത  ജി23 നേതാക്കള്‍ വാര്‍ത്ത  ജി23 നേതാക്കള്‍  ഗുലാം നബി ആസാദ്  ഗുലാം നബി ആസാദ് വാര്‍ത്ത  മാണിക്കം ടാഗോര്‍  മാണിക്കം ടാഗോര്‍ വാര്‍ത്ത  മുഴുവന്‍ സമയ അധ്യക്ഷന്‍ വാര്‍ത്ത  രാഹുല്‍ മുഴുവന്‍ സമയ അധ്യക്ഷന്‍ വാര്‍ത്ത  രാഹുല്‍ മുഴുവന്‍ സമയ അധ്യക്ഷന്‍  രാഹുല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് വാര്‍ത്ത  രാഹുല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ്  സംഘടന തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് വാര്‍ത്ത  സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ വാര്‍ത്ത  കോണ്‍ഗ്രസ് അധ്യക്ഷന്‍ വാര്‍ത്ത
അധ്യക്ഷ സ്ഥാനത്തേയ്ക്ക് വീണ്ടും രാഹുല്‍? ; സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ നവംബര്‍ മുതല്‍
author img

By

Published : Oct 17, 2021, 10:14 AM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചു വരണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. അധ്യക്ഷനാകുന്നത് പരിഗണിയ്ക്കാമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ വര്‍ക്കിങ് പ്രസിഡന്‍റാകണം

മുതിര്‍ന്ന നേതാവായ എ.കെ ആന്‍റണി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ഉള്‍പ്പെടെയുള്ളവരാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചെത്തണമെന്ന ആവശ്യം ഉന്നയിച്ചത്. മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ രാഹുല്‍ ഗാന്ധി വര്‍ക്കിങ് പ്രസിഡന്‍റാകണമെന്ന് പല നേതാക്കളും ആവശ്യപ്പെട്ടതായാണ് വിവരം.

പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് വരെ വര്‍ക്കിങ് പ്രസിഡന്‍റായി പാര്‍ട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദേവേന്ദ്ര യാദവ് പറഞ്ഞു. 'എല്ലാ അഭിപ്രായങ്ങളും പരിഗണിയ്ക്കാമെന്നും അതിനെ കുറിച്ച് ആലോചിയ്ക്കാമെന്നും അദ്ദേഹം (രാഹുല്‍ ഗാന്ധി) പറഞ്ഞിട്ടുണ്ട്,' ദേവേന്ദ്ര യാദവ് വ്യക്തമാക്കി.

ജി23 നേതാക്കള്‍ക്ക് സോണിയയുടെ വിമര്‍ശനം

അതിനിടെ, കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിയ്ക്കുന്ന ജി23 നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്‍റെ മുഴുവന്‍ സമയ അധ്യക്ഷയാണ് താനെന്ന് യോഗത്തിന്‍റെ ആമുഖ പ്രസംഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. തുറന്ന സമീപനത്തെ എപ്പോഴും അംഗീകരിച്ചിട്ടുള്ളയാളാണ് താനെന്നും മാധ്യമങ്ങളിലൂടെ തന്നോട് സംസാരിയ്ക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ വിമര്‍ശിച്ചു.

സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ഒരിയ്ക്കലും ചോദ്യം ചെയ്‌തിട്ടില്ലെന്നും അവരില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും മുതിര്‍ന്ന നേതാവും ജി23 അംഗവുമായ ഗുലാം നബി ആസാദ് യോഗത്തില്‍ വ്യക്തമാക്കി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഇരുവരുടേയും നേതൃത്വത്തിൽ ഫാസിസ്റ്റ് ശക്തികളെ നേരിടുമെന്നുമുള്ള കാര്യത്തില്‍ കോൺഗ്രസിലെ അംഗങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വാസമാണെന്ന് തെലങ്കാനയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു.

സംഘടന തെരഞ്ഞെടുപ്പ് നവംബര്‍ 1 മുതല്‍

ബൂത്ത് തലം മുതല്‍ പ്രവര്‍ത്തക സമിതി വരെയുള്ള സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ അടുത്ത മാസം തുടങ്ങുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. അടുത്ത വര്‍ഷം സെപ്‌റ്റംബറില്‍ എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കും.

ഈ വര്‍ഷം നവംബര്‍ 1ന് അംഗത്വ വിതരണത്തോടെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിയ്ക്കും. ഇത് മാര്‍ച്ച് 31 വരെ തുടരും. ഏപ്രില്‍ 1 മുതല്‍ 15 വരെ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ യോഗ്യരായവരുടെ പേരുകള്‍ പ്രസിദ്ധീകരിയ്ക്കും. തുടര്‍ന്ന് ഏപ്രില്‍ 16 മുതല്‍ മെയ് 31 വരെ ബൂത്ത്, ബ്ലോക്ക് അധ്യക്ഷന്മാരേയും നിര്‍വാഹക സമിതി അംഗങ്ങളേയും തെരഞ്ഞെടുക്കും.

ജൂണ്‍ 1 മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ ഡിസിസി അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, ഖജാന്‍ജി, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ക്കായും ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 20വരെയുള്ള കാലയളവില്‍ പിസിസി അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, ഖജാമന്‍ജി മറ്റ് ഭാരവാഹികള്‍ എന്നിവര്‍ക്കായുമുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കും.

കോണ്‍ഗ്രസ് അധ്യക്ഷനെ സെപ്‌റ്റംബറില്‍ അറിയാം

കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ഓഗസ്റ്റ് 21ന് ആരംഭിച്ച് സെപ്റ്റംബര്‍ 20ന് അവസാനിയ്ക്കും. എന്നാല്‍ പ്രവര്‍ത്തക സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിട്ടില്ല. എഐസിസി പ്ലീനറിയില്‍ പ്രവര്‍ത്തക സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിയ്ക്കുന്നത്.

2017ലാണ് ഇതിന് മുന്‍പ് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടന്നത്. രാഹുല്‍ ഗാന്ധിയെ ബഹുഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണയില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കുകയായിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ പദം രാജി വയ്ക്കുകയും തുടര്‍ന്ന് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയാവുകയുമായിരുന്നു.

Also read: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ആരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.