ETV Bharat / bharat

പരുത്തി ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതിനെതിരെ കർഷക യൂണിയൻ - പരുത്തി ഇറക്കുമതി കസ്റ്റംസ് തീരുവ

ഇന്ത്യയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന പരുത്തിക്ക് ഉറപ്പായ ആദായ വിലയും സംഭരണവും ഉറപ്പാക്കാതെയാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന് അഖിലേന്ത്യ കിസാൻ സഭ

customs duty on cotton imports  Farmers union against central Government  cotton farmers in india  farmer suicide  പരുത്തി ഇറക്കുമതി കസ്റ്റംസ് തീരുവ  സർക്കാരിനെതിരെ കർഷക യൂണിയൻ
പരുത്തി ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതിനെതിരെ കർഷക യൂണിയൻ
author img

By

Published : Apr 15, 2022, 8:56 PM IST

ന്യൂഡൽഹി : ഏപ്രിൽ 14 മുതൽ സെപ്‌റ്റംബർ 30 വരെ എല്ലാ പരുത്തി ഇറക്കുമതിയുടേയും കസ്റ്റംസ് തീരുവ ഒഴിവാക്കാനുള്ള സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കർഷക സംഘടനകൾ. കോർപ്പറേറ്റ് ടെക്‌സ്റ്റൈൽ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണ് മോദി സർക്കാരിന്‍റെ നീക്കമെന്ന് കർഷക സംഘടനകൾ ആരോപിച്ചു. സെസും സർചാർജും ഉൾപ്പെടെ 11 ശതമാനം നികുതിയാണ് പരുത്തി ഇറക്കുമതിക്ക് ഇന്ത്യയിലുള്ളത്.

ഇന്ത്യയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന പരുത്തിക്ക് ഉറപ്പായ ആദായ വിലയും സംഭരണവും ഉറപ്പാക്കാതെയാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന് അഖിലേന്ത്യ കിസാൻ സഭ അധ്യക്ഷൻ അശോക് ധവാലെ പറഞ്ഞു. ചൈന, ബ്രസീൽ, അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നും വിലകുറഞ്ഞ പരുത്തി രാജ്യത്തേക്കെത്താൻ ഇത് വഴിയൊരുക്കും. ഈ നീക്കമുണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങൾ തടയാൻ ഫലപ്രദമായ സംഭരണവും വിലസ്ഥിരത ഫണ്ടും ഇല്ലാത്തതിനാൽ ഇത് രാജ്യത്തെ പ്രതിസന്ധിയിലായ പരുത്തി കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ രാജ്യത്ത് നടക്കുന്നത് പരുത്തി മേഖലയിലാണെന്ന് മറക്കരുതെന്നും അശോക് ധവാലെ പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം നേരിടുന്ന ടെക്‌സ്‌റ്റൈൽ വ്യവസായത്തെ സഹായിക്കാൻ ഈ തീരുമാനം അനിവാര്യമാണെന്നാണ് ബിജെപി സർക്കാർ അവകാശപ്പെടുന്നത്. രാജ്യത്തെ പ്രതീക്ഷിച്ചതിലും കുറഞ്ഞ വിളവും പരുത്തി വിലയിലുണ്ടായ കുതിച്ചുചാട്ടവുമാണ് ഇറക്കുമതി തീരുവ ഒഴിവാക്കാൻ കാരണമെന്നാണ് ധനമന്ത്രാലയം പറയുന്നത്. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസമാകുമെന്ന അടിസ്ഥാനരഹിതമായ അവകാശവാദമാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലാഭം വർധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രമാണ് കോർപ്പറേറ്റ് കമ്പനികൾ പ്രവർത്തിക്കുന്നത്. അതിനാൽ വൻകിട കോർപ്പറേറ്റ് ടെക്‌സ്‌റ്റൈൽ കമ്പനികൾ ഒരിക്കലും വിലകുറഞ്ഞ അസംസ്‌കൃത വസ്‌തുക്കളുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറില്ല എന്നത് എല്ലാവർക്കും അറിയാവുന്ന വസ്‌തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരുത്തിയുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കുക, കർഷകരുടെ ഉത്‌പന്നങ്ങൾ ലാഭകരമായ വിലയ്ക്ക് സംഭരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുക എന്നീ ആവശ്യങ്ങൾ അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്ന് അശോക് ധവാലെ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.