ETV Bharat / bharat

ജമ്മു കശ്‌മീരിൽ കർഫ്യൂ മെയ് 31 വരെ നീട്ടി - കേന്ദ്രഭരണ പ്രദേശം

ജമ്മു കശ്‌മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,848 പുതിയ കൊവിഡ് കേസുകളും 43 മരണവും റിപ്പോർട്ട് ചെയ്‌തു

Jammu and Kashmir Jammu ജമ്മു കശ്‌മീർ കർഫ്യൂ ജമ്മു Curfew Curfew in Jammu and Kashmir ജമ്മു കശ്‌മീരിൽ കർഫ്യൂ കൊവിഡ് കൊവിഡ് 19 covid covid19 കേന്ദ്രഭരണ പ്രദേശം union territory
Curfew extended in Jammu and Kashmir till May 31
author img

By

Published : May 22, 2021, 7:40 PM IST

ജമ്മു: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രഭരണ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യൂ മെയ് 31 വരെ നീട്ടിയതായി ജമ്മു കശ്‌മീർ ഭരണകൂടം അറിയിച്ചു. നിലവിലെ നിയന്ത്രണങ്ങൾ മെയ് 24ന് അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. അതേസമയം അവശ്യസേവനങ്ങൾക്ക് കർഫ്യൂ ബാധകമല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രവർത്തനങ്ങളെ കർഫ്യൂ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പ് (ഡിഐപിആർ) അറിയിച്ചു.

ജമ്മു കശ്‌മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,848 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,63,905 ആയി. 43 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,465 ആയി ഉയർന്നു.

Also Read: തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി; കര്‍ശന നിയന്ത്രണങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.