ETV Bharat / bharat

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 22 കോടി കടന്നതായി കേന്ദ്രം - മുൻനിര തൊഴിലാളികൾ

രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ച് 138 ദിവസം പിന്നിടുമ്പോഴുള്ള കണക്കാണിത്

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 22 കോടി കടന്നതായി കേന്ദ്രം  Cumulative COVID-19 vaccination coverage crosses 22 crore-mark  COVID  vaccination  vaccination coverage  വാക്‌സിനേഷൻ  കൊവിഡ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം  ആരോഗ്യ പ്രവർത്തകർ  മുൻനിര തൊഴിലാളികൾ  വാക്സിനേഷൻ ഡ്രൈവ്
Cumulative COVID-19 vaccination coverage crosses 22 crore-mark
author img

By

Published : Jun 3, 2021, 7:31 AM IST

ന്യൂഡൽഹി:രാജ്യത്ത് 22 കോടി പേർക്ക് വാക്സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന നാഴികകല്ലാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . 18നും 44നുമിടയിൽ പ്രായമുള്ളവരിൽ ബുധനാഴ്ച 11,37,597 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായും 19523 പേർ രണ്ടാം ഡോസ് സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 18നും 44നുമിടയിൽ പ്രായമുള്ളവരിൽ ആകെ 2,25,40,803 പേർ ആദ്യ ഡോസും 59,052 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

ബിഹാർ, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ 18നും 44നുമിടയിലുള്ള 10 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകിയതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം 99,11,519 ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസും 68,14,165 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 1,58,39,812 മുൻനിര തൊഴിലാളികൾ ആദ്യ ഡോസും 85,76,750 മുൻനിര തൊഴിലാളികൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. എന്നാൽ 45നും 60നുമിടയിൽ പ്രായമുള്ള 6,78,25,793 പേർ ആദ്യ ഡോസും 1,09,67,786 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചപ്പോൾ 60 വയസിന് മുകളിൽ പ്രായമുള്ള 5,93,85,071 പേർ ആദ്യ ഡോസും 1,89,41,698 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

വാക്സിനേഷൻ ഡ്രൈവിന്‍റെ 138ആം ദിവസമായ ജൂൺ 2ന് 22,45,112 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 20,28,867 പേർ ആദ്യ ഡോസും 2,16,245 പേർ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്.

Also Read: കൊവാക്സിൻ: കുട്ടികളിലെ പരീക്ഷണങ്ങൾ പട്‌ന എയിംസിൽ ആരംഭിച്ചു

രാജ്യത്തെ ദുർബലരായ ജനവിഭാഗങ്ങളെ കൊവിഡ് മാരിയിൽ നിന്ന് രക്ഷിക്കുന്നതിനായി വാക്സിനേഷനെ നിരന്തരം അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.