ETV Bharat / bharat

ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷേയിൽ വിധി 20ന്

author img

By

Published : Oct 14, 2021, 6:34 PM IST

Updated : Oct 14, 2021, 9:22 PM IST

ആര്യൻ ഖാൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് വാദത്തിനിടെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു.

Cruise ship drug case hearing: No relief for Aryan  bail order reserved for Oct. 20  ആര്യൻ ഖാൻ  Cruise ship drug case  Aryan khan bail  ആര്യൻ ഖാൻ ജയിലിൽ  ആര്യൻ ഖാൻ ജാമ്യം
ആര്യൻ ഖാൻ

മുംബൈ: ലഹരി വിരുന്ന് കേസിൽ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷേയിൽ വിധി പറയുന്നത് മുംബൈ സെഷൻസ് കോടതി ഈ മാസം 20ലേക്ക് മാറ്റി. അടുത്ത അഞ്ചു ദിവസം കോടതി അവധിയായയതിനാലാണ് വിധി ഒക്ടോബർ 20ലേക്ക് നീട്ടിയത്. അതേസമയം ക്വാറന്‍റീൻ കഴിഞ്ഞ സാഹചര്യത്തിൽ ആര്യൻ ഖാനെ റെഗുലർ സെല്ലിലേക്ക്​ മാറ്റി.

ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും, ആര്യൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്നും, വാദത്തിനിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു. ആര്യൻ ഖാൻ ഒരിക്കൽ മാത്രമല്ല ലഹരി ഉപയോഗിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നു.

ഇത് മഹാത്മാഗാന്ധിയുടെ നാടാണെന്നും ലഹരി ഉപയോഗം ചെറുപ്പക്കാരെ ബാധിക്കുന്നുവെന്നും എന്‍സിബിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ അനിൽ സിങ് കോടതിയിൽ വാദിച്ചു.

ALSO READ കർണാടക കോൺഗ്രസിലെ വീഡിയോ വിവാദം, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഡികെ ശിവകുമാര്‍

അതേസമയം വാട്​സാപ്പ്​ ചാറ്റുകൾ ദുർബലമായ തെളിവുകൾ ആണെന്നും ആര്യൻ ഖാന്​ ക്രിമിനൽ പശ്ചാത്തലമില്ലാത്തത്​ കോടതി പരിഗണിക്കണമെന്നും ആര്യന്‍റെ അഭിഭാഷകൻ അമിത്​ ദേശായി വാദിച്ചു. ആര്യന്​ അന്താരാഷ്​ട്ര മയക്കുമരുന്ന്​ കടത്തുമായി ബന്ധമുണ്ടെന്ന വാദം ശുദ്ധ അസംബന്ധമാണ്.

ഒരു യുവാവിന്‍റെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കരുതെന്നും ഇത്​ തികച്ചും ജാമ്യം അനുവദിക്കാവുന്ന കേസാണെന്നും അഭിഭാഷകൻ അമിത് ദേശായി കോടതിയിൽ പറഞ്ഞു.

Last Updated : Oct 14, 2021, 9:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.