ശിവപുരി : മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള കോളനിയില്‍ നിന്ന് മുതലയെ പിടികൂടി. വെള്ളപ്പൊക്കത്തില്‍ മുതല ജനവാസ കേന്ദ്രത്തില്‍ എത്തുകയായിരുന്നു എന്നാണ് കരുതുന്നത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ മുതലയെ പിടികൂടി മാധവ് നാഷണൽ പാർക്കിലേക്ക് നീക്കി.
സാഗർ തടാകം തുറന്ന് വിട്ടപ്പോള്‍ എത്തിയതാകാം എന്നാണ് വിലയിരുത്തല്‍. എട്ടടി നീളമുണ്ടെന്ന് സബ് ഡിവിഷണൽ ഓഫിസർ ഓഫ് പൊലീസ് (എസ്‌ഡിഒപി) അജയ് ഭാർഗവ പറഞ്ഞു. റസിഡൻഷ്യൽ കോളനിയിലെ ഇടുങ്ങിയ വഴിയിലെ ഒരു വീടിനുമുന്നിൽ മുതല കിടക്കുന്ന വീഡിയോ വൈറല്‍ ആയിട്ടുണ്ട്. ശനിയാഴ്ച രാത്രി പെയ്ത മഴയെ തുടർന്ന് കലക്ടര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Also Read: ഡൽഹിയിൽ യമുന നദി കരകവിഞ്ഞു, തീരപ്രദേശത്തുളളവരോട് മാറി താമസിക്കാൻ മുഖ്യമന്ത്രി