ETV Bharat / bharat

'10 ലക്ഷം രൂപ തട്ടിയെടുത്തു' ; പരീഖ് സ്‌പോര്‍ട്‌സിനെതിരെ പരാതിയുമായി ക്രിക്കറ്റ് താരം ദീപക് ചഹാറിന്‍റെ ഭാര്യ - ജയ ഭരദ്വാജ്

സെക്കന്തരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരീഖ്‌ സ്‌പോര്‍ട്‌സ് ഉടമകള്‍,ജയ ഭരദ്വാജിന്‍റെ 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി

Cricketer Deepak Chahar wife  jaya  jaya bharadwaj  Agra in UP  International cricketer Deepak Chahar  Chahar wife Jaya Bhardwaj  Dhruv Parikh the owner of Parikh Sports  Kamlesh Parikh  Parikh Sports in Secunderabad  Cricketer Deepak Chahars wife duped  ദീപക് ചഹാറിന്‍റെ ഭാര്യയുടെ പണം  പരീഖ്‌ സ്‌പോര്‍ട്‌സ്  ജയ ഭരദ്വാജ്  ജയ ഭരദ്വാജ് വഞ്ചിക്കപ്പെട്ടു
ജയ ഭരദ്വാജ്
author img

By

Published : Feb 3, 2023, 10:35 PM IST

ആഗ്ര(യുപി): ഇന്ത്യന്‍ ക്രിക്കറ്റ് താരം ദീപക് ചഹാറിന്‍റെ ഭാര്യ ജയ ഭരദ്വാജില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയതായി സെക്കന്തരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരീഖ്‌ സ്‌പോര്‍ട്‌സിനെതിരെ പരാതി. കമ്പനി ഉടമകളായ ധ്രുവ് പരീഖും, പിതാവ് കമലേഷ്‌ പരീഖും ഒരു ബിസിനസ് ഇടപാടിന്‍റെ പേരില്‍ തന്‍റെ പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ജയയുടെ പരാതി. ദീപക് ചഹാറിന്‍റെ പിതാവ് ലോകേന്ദ്ര ചഹാറാണ് തന്‍റെ മരുമകള്‍ വഞ്ചിക്കപ്പെട്ടെന്ന് കാണിച്ച് ആഗ്രയിലെ ഹരിപര്‍വത് പൊലീസ് സ്റ്റേഷനെ സമീപിച്ചത്.

ഷൂ ബിസിനസില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞാണ് ജയയില്‍ നിന്ന് ഇവര്‍ 10ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ ബിസിനസ് ആരംഭിക്കാത്തത് കാരണം പണം തിരിച്ച് ചോദിച്ചപ്പോള്‍ ജയയെ കൊല്ലുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ലോകേന്ദറിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ഹരിപര്‍വത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.