ETV Bharat / bharat

ബജറ്റില്‍ ഒതുങ്ങില്ല ; അദാനിക്കെതിരെയുള്ള ആരോപണം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ സിപിഎം, ജഡ്‌ജിമാരുടെ നിയമനവും ചര്‍ച്ചയാക്കും - ബജറ്റ്

അദാനി ഗ്രൂപ്പിനെതിരെ ഓഹരി ക്രമക്കേട് നടന്നുവെന്ന് കാണിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ ആരോപണം ബജറ്റ് അവതരണത്തിനായി ചേരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കാനൊരുങ്ങി സിപിഎം

CPM raise Adani issue on Parliament  Parliament Budget Session  Adani issue in Parliament  row over judges appointment  അദാനിക്കെതിരെയുള്ള ആരോപണം  ജഡ്‌ജിമാരുടെ നിയമനം  ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍  ഗൗതം അദാനി  അദാനി  ഓഹരി ക്രമക്കേട്  ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്  ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ ആരോപണം  പാര്‍ലമെന്‍റ് സമ്മേളനം  സിപിഎം  സുപ്രീം കോടതി  ഹൈക്കോടതി  ബജറ്റ്  ബജറ്റ് അവതരണം
അദാനിക്കെതിരെയുള്ള ആരോപണം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനൊരുങ്ങി സിപിഎം
author img

By

Published : Jan 30, 2023, 10:21 PM IST

ന്യൂഡല്‍ഹി : ലോകത്തെ അതിസമ്പന്നന്മാരില്‍ മുമ്പിലുള്ള ഗൗതം അദാനിയുടെ അധീനതയിലുള്ള അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ സിപിഎം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുവാനായി ചേരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം ഉന്നയിക്കാനാണ് സിപിഎം ആലോചിക്കുന്നത്. ഓഹരി ക്രമക്കേട് നടന്നുവെന്ന് കാണിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാക്കാന്‍ സിപിഎം ശ്രമിക്കുന്നത്.

ബജറ്റിന് 'തീപിടിക്കും' : ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും ജഡ്ജിമാരെ നിയമിക്കുന്നതിലും, ബിജെപി ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർമാരുടെയും ലഫ്റ്റനന്‍റ് ഗവർണർമാരുടെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ ആരോപിച്ചും കേന്ദ്രത്തിനെതിരെ സ്വരം കടുപ്പിക്കാനും ജനുവരി 28, 29 തീയതികളിലായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്.

അടി, തിരിച്ചടി : അദാനി ഗ്രൂപ്പിനെതിരെ ഓഹരിയില്‍ കൃത്രിമത്വം കാണിച്ചുവെന്നതുള്‍പ്പടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന ആരോപണമാണ് യു.എസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയത്. എന്നാല്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നും കള്ളമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം. ഇത് കേവലം ഒരു പ്രത്യേക കമ്പനിക്ക് നേരെയുള്ള അറിയാതെയുള്ള ആക്രമണമല്ലെന്നും മറിച്ച്, ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, കമ്പനിയുടെ വളര്‍ച്ച എന്നിവക്കെതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. എന്നാല്‍ ദേശീയവാദം കൊണ്ടോ, ആരോപണങ്ങളെ അവഗണിച്ചുള്ള വീര്‍പ്പുമുട്ടുന്ന പ്രതികരണങ്ങള്‍ കൊണ്ടോ ഒരു 'വഞ്ചന' അതല്ലാതാകുന്നില്ല എന്നായിരുന്നു ഇതിനോടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ മറുപടി.

  • A high-level inquiry is essential on the allegations levelled by Hindenburg Research against the Adani group, monitored on a day-to-day basis by the Supreme Court.
    The Economy is in dire straits with a massive rise in inequality. pic.twitter.com/Gqc5KBJRHY

    — Sitaram Yechury (@SitaramYechury) January 30, 2023 " class="align-text-top noRightClick twitterSection" data=" ">

'നോക്കിയും കണ്ടും' മതി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബിഐ) അദാനി ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച വിഷയവും സിപിഎം സഭയില്‍ ഉന്നയിക്കും. എൽഐസിയും എസ്ബിഐയും കോടിക്കണക്കിന് ഇന്ത്യക്കാർ അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും നിക്ഷേപിക്കുന്ന സ്ഥാപനങ്ങളാണ്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്‍റെ മൂലധനം 50 ബില്യൺ ഡോളറിലധികം കുറഞ്ഞു. അതുകൊണ്ടുതന്നെ ഈ പൊതുമേഖല സ്ഥാപനങ്ങളിലെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ നഷ്ടപ്പെടരുതെന്നും അന്വേഷണം പൂര്‍ത്തിയായി സത്യം പുറത്തുവരുന്നത് വരെ ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമാണ് ആവശ്യപ്പെടാനുദ്ദേശിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി.

മമത സമ്പന്നരോട് മാത്രമോ : സമ്പന്നര്‍ക്കായുള്ള നികുതിയിളവുകള്‍ തുടര്‍ന്നുവരുന്നത് മോദി സര്‍ക്കാര്‍ തിരുത്തേണ്ടതുണ്ടെന്നതാണ് സിപിഎം നിലപാട്. സ്വത്ത് പരിഗണിച്ചുള്ള നികുതിയും അനന്തരാവകാശ നികുതിയും നടപ്പിലാക്കണമെന്നും ഭക്ഷ്യ വസ്‌തുക്കള്‍ ഉള്‍പ്പടെയുള്ള അവശ്യ വസ്‌തുക്കള്‍ക്ക് ജിഎസ്‌ടി നിര്‍ത്തലാക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു. കൂടാതെ വര്‍ഗീയ ധ്രുവീകരണത്തിന് മൂര്‍ച്ച കൂട്ടാനുള്ള ശ്രമങ്ങളാണ് ബിജെപി തുടരുന്നതെന്നും സിപിഎം പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

കോടതിക്ക് 'മുകളിലിരിക്കരുത്' : ഹൈക്കോടതി, സുപ്രീം കോടതി ജഡ്‌ജി നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി. സര്‍വോന്നതമായ ജുഡീഷ്യറിയെ എക്‌സിക്യുട്ടീവിന് താഴെ കെട്ടാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജുഡീഷ്യല്‍ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് സ്വേച്ഛാധിപത്യത്തിന് കാരണമാകുമെന്നും സിപിഎം പ്രസ്‌താവനയില്‍ വിശദീകരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.