സിര്‍സ (ഹരിയാന) : ഹരിയാനയിലെ സിര്‍സയില്‍ സ്‌ഫോടകവസ്‌തു കടിച്ച് പശു ചത്തു. സത്‌പാല്‍ എന്നയാള്‍ വളർത്തുന്ന സഹിവാള്‍ എന്ന ഇനത്തില്‍പ്പെട്ട പശുവാണ് ചത്തത്. പശു സ്‌ഫോടക വസ്‌തു കടിച്ചതിന് പിന്നാലെ വായില്‍വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - വ്യാഴാഴ്‌ച ലക്ക്‌വാന കനാലിനോട് ചേര്‍ന്ന് ബിസ്‌വാല പാലത്തിന് സമീപം പശുക്കളെ മേയ്ക്കുകയായിരുന്നു സത്‌പാല്‍. ഇതിനിടെ സ്ഫോടന ശബ്‌ദം കേട്ടു. പരിശോധിച്ചപ്പോഴാണ് ഒരു പശുവിന്‍റെ വായയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടത്.
Also read: 12കാരനെ ആക്രമിച്ച കാട്ടുപന്നിയെ കൊന്ന് വനംവകുപ്പ്: കുട്ടിയ്‌ക്ക് ഇരുകാലുകൾക്കും പരിക്ക്
ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പശു ചത്തു. തുടര്‍ന്ന് ഞങ്ങളെ വിവരമറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടു. ഗോ സംരക്ഷണ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
