ETV Bharat / bharat

കുട്ടികള്‍ക്കുള്ള കൊവോവാക്‌സ് വിതരണത്തിന് സജ്ജമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് - നൊവാവാക്‌സ് വികസിപ്പിച്ചെടുത്ത കൊവോവാക്‌സ്

12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സ്വകാര്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന കോവോവാക്‌സിന് ജിഎസ്‌ടിയോടൊപ്പം 900 രൂപയും ആശുപത്രി സേവന ചാർജായ 150 രൂപയുമാണ് നല്‍കേണ്ടത്

Covovax now available for children in India CEO Adar Poonawalla  Serum Institute of India says Covovax now available for children in India  കൊവോവാക്‌സ് കുട്ടികൾക്ക് നൽകാൻ സജ്ജമാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്  12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവോവാക്‌സ്  സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവല്ല  നൊവാവാക്‌സ് വികസിപ്പിച്ചെടുത്ത കൊവോവാക്‌സ്  Covovax developed by Novavax
കൊവോവാക്‌സ് കുട്ടികൾക്ക് നൽകാൻ സജ്ജമാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്
author img

By

Published : May 3, 2022, 9:35 PM IST

ന്യൂഡൽഹി : സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവോവാക്‌സ് ഇപ്പോൾ രാജ്യത്തുടനീളം കുട്ടികൾക്ക് നൽകാൻ കമ്പനി സജ്ജമാണെന്ന് സിഇഒ അഡാർ പൂനെവാലെ. നൊവാവാക്‌സ് വികസിപ്പിച്ചെടുത്ത കൊവോവാക്‌സ് നിലവിൽ ഇന്ത്യയിലെ കുട്ടികൾക്കായി ലഭ്യമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേക്കും വിൽപന നടത്തുന്ന ഒരേയൊരു ഇന്ത്യൻ നിർമിത വാക്‌സിനാണ് തങ്ങളുടേതെന്നും 90% ഫലപ്രാപ്‌തി അതിനുണ്ടെന്നും പൂനെവാലെ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇനി മുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് കൊവോവാക്‌സ് ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജിഎസ്‌ടിയോടൊപ്പം 900 രൂപയും കൂടാതെ ആശുപത്രി സേവന ചാർജായ 150 രൂപയുമാണ് വാക്‌സിനായി നല്‍കേണ്ടത്. 12-17 വയസിനിടയിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകാമെന്ന നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്‍റെ (എൻ‌ടി‌എജിഐ) ശുപാർശയെ തുടർന്നാണ് നടപടി.

  • Covovax (@Novavax), is now available for children in India. This is the only vaccine manufactured in India that is also sold in Europe and has an efficacy of > 90%. This is in line with Shri @narendramodi Ji's vision of providing yet another vaccine to protect our children. pic.twitter.com/QUm7sZyOfi

    — Adar Poonawalla (@adarpoonawalla) May 3, 2022 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ വർഷം ഡിസംബർ 28നാണ് ചില നിബന്ധനകൾക്ക് വിധേയമായി മുതിർന്നവരിൽ കൊവോവാക്‌സ് ഉപയോഗിക്കുന്നതിനുള്ള അംഗീകാരം കമ്പനിക്ക് ലഭ്യമായത്. തുടർന്ന് മാർച്ച് ഒമ്പതോടെ 12-17 വയസിനിടയിലുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി കൊവോവാക്‌സിന് അനുമതി നൽകുകയായിരുന്നു.

നിലവിൽ 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് കൊർബേവാക്‌സ്, 15 മുതൽ 18 വയസുവരെയുള്ളവർക്ക് കൊവാക്‌സിൻ എന്നിവ സർക്കാരിന്‍റെ കുത്തിവയ്‌പ്പ് കേന്ദ്രങ്ങളിൽ നൽകുന്നുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.