പൂനെ(മഹാരാഷ്‌ട്ര): 12 - 17 വയസ് വരെയുള്ളവര്‍ക്കും കൊവിഡ് 19 വാക്‌സിനായ കൊവോ വാക്സിൻ ലഭ്യമാണെന്ന് പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനവല്ല വ്യക്തമാക്കി. മുതിര്‍ന്നവര്‍ക്ക് കൊവോ വാക്സിൻ ലഭ്യമാണോയെന്ന സംശയം നിലനിന്നിരുന്നു. കുട്ടികൾക്കായി മറ്റൊരു വാക്സിൻ നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പൂനവല്ല അഭിനന്ദിച്ചു.
ഇന്ത്യയില്‍ വില്‍ക്കുന്ന ഒരെയൊരു വാക്സിനായ കൊവോ വാക്സിൻ ഇപ്പോള്‍ യൂറേപ്പിലേക്കും വില്‍ക്കുന്നു. ഇതിന് 90 ശതമാനം ഫലപ്രാപ്‌തിയുമുണ്ട്. പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധിച്ച നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് (എൻടിഎജിഐ) സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവോവാക്സിന് കഴിഞ്ഞ ആഴ്‌ച അംഗീകാരം നല്‍കി.
അതേസമയം 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിന്‍ ആപ്പില്‍ കൊവോ വാക്സിൻ ഓപ്‌ഷന്‍ ലഭ്യമല്ലെന്ന് പരാതിയും ഉയര്‍ന്നിരുന്നു. അതേ സമയം കൊവിൻ ആപ്പില്‍ 18ന് മുകളിലുള്ള ഓപ്‌ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ കോവോവാക്‌സിൻ ഓപ്‌ഷന്‍ സ്വയമെ പ്രവര്‍ത്തന രഹിതമാകുകയും മറ്റ് ഓപ്‌ഷനുകളായ കൊവിഷീല്‍ഡ്, സ്‌പുട്‌നിക്, സൈകൊവ്-ഡി എന്നിവ എടുത്തുകാണിക്കുകയും ചെയ്യുന്നുന്നതിന്‍റെ ചിത്രം മറ്റൊരു ഉപഭോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
also read: ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 189.17 കോടി കവിഞ്ഞു