ന്യൂഡല്‍ഹി: 26 കോടി കൊവിഡ് വാക്സിൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയെന്ന് കേന്ദ്രം. സൗജന്യ ചെലവ് വിഭാഗത്തിലൂടെയും നേരിട്ടുള്ള സംസ്ഥാന സംഭരണ വിഭാഗത്തിലൂടെയും 26,64,84,350 ഡോസുകളാണ് ഇതുവരെ നൽകിയിട്ടുള്ളത്. ഇതില്‍ പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പെടെ 25,12,66,637 ഡോസുകളാണ് ആകെ ഉപയോഗിച്ചതെന്നാണ് കണക്കുകള്‍.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് വാക്സിന്‍റെ 1.53 കോടി ഡോസുകള്‍ നിലവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ട്. നാല് ലക്ഷം ഡോസുകള്‍ കൂടി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ നല്‍കും.
വാക്സിനേഷന്‍റെ ലിബറലൈസ്‌ഡ് ആന്‍റ് ആക്സിലറേറ്റഡ് ഫേസ് -3 പദ്ധതി മെയ് 1ന് ആരംഭിച്ചിരുന്നു. പദ്ധതിപ്രകാരം ഇന്ത്യയിൽ നിർമ്മിക്കുന്ന 50 ശതമാനം വാക്സിൻ ഡോസുകൾ സർക്കാർ വാങ്ങുകയും ഇവ സംസ്ഥാന സർക്കാരുകൾക്ക് പൂർണമായും സൗജന്യമായി ലഭ്യമാക്കുന്നത് തുടരുകയും ചെയ്യും. ഇതുവരെ രാജ്യത്ത് 25,31,95,048 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.
ALSO READ: രാജ്യത്ത് 80,834 പേർക്ക് കൂടി കൊവിഡ് ; 71 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 71 ദിവസത്തിന് ഇടയിലുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കാണിത്.