ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ഇതുവരെ 24 കോടിയിലധികം വാക്സിന്‍ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 1,19,46,925 വാക്സിൻ ഡോസുകൾ വിതരണം ചെയ്യാനുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
വാക്സിനേഷന്‍റെ ലിബറലൈസ്‌ഡ് ആന്‍റ് ആക്സിലറേറ്റഡ് ഫേസ് -3 പദ്ധതി മെയ് 1ന് ആരംഭിച്ചിരുന്നു. പദ്ധതിപ്രകാരം ഇന്ത്യയിൽ നിർമ്മിക്കുന്ന 50 ശതമാനം വാക്സിൻ ഡോസുകൾ സർക്കാർ വാങ്ങുകയും ഇവ സംസ്ഥാന സർക്കാരുകൾക്ക് പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കുന്നത് തുടരുകയും ചെയ്യും. കൂടാതെ നേരിട്ട് വാക്സിനുകൾ വാങ്ങുന്നതിനും കേന്ദ്രം സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിനുകൾക്കായി കേന്ദ്രീകൃത സംഭരണ സംവിധാനം ജൂൺ 21 മുതൽ പ്രഖ്യാപിച്ചു. ഇതിൽ 25 ശതമാനം സംഭരണം സ്വകാര്യമേഖലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിന്‍ സൗജന്യമാണ്. ഇതുവരെ രാജ്യത്ത് 23,61,98,726 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.
Also read: വാക്സിൻ സ്വകാര്യ ആശുപത്രികള്‍ക്ക്; സര്‍ക്കാര്‍ നിലപാടിനെതിരെ ചിദംബരം