ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,895 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,46,33,255 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
2796 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ കൊവിഡ് മരണം 4,73,326. ഇതിൽ 2,426 മരണങ്ങൾ ബിഹാറിൽ മാത്രം സ്ഥിരീകരിച്ചതാണ്. കേരളത്തിൽ 263 മരണങ്ങളും സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 6,918 പേർ രോഗമുക്‌തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,40,60,774 ആയി ഉയർന്നു. 98.35 ആണ് രോഗമുക്‌തി നിരക്ക്. രാജ്യത്തെ ആകെ വാക്‌സിനേഷൻ ഡോസുകളുടെ എണ്ണം 127.61 കോടിയിലെത്തി.