ETV Bharat / bharat

പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂൺ 15 വരെ നീട്ടി - restrictions extended in june 15 bengal cm news

നിലവിലെ നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 15 വരെ നീട്ടിയത്.

പശ്ചിമ ബംഗാള്‍ കൊവിഡ് നിയന്ത്രണം നീട്ടി വാര്‍ത്ത  ബംഗാള്‍ നിയന്ത്രണം ജൂണ്‍ 15 വരെ നീട്ടി വാര്‍ത്ത  മുഖ്യമന്ത്രി മമത ബാനര്‍ജി പുതിയ വാര്‍ത്ത  ബംഗാള്‍ കൊവിഡ് നിയന്ത്രണം നീട്ടി വാര്‍ത്ത  പശ്ചിമ ബംഗാള്‍ കൊവിഡ് പുതിയ വാര്‍ത്ത  കൊവിഡ് വ്യാപനം കുറഞ്ഞു മമത വാര്‍ത്ത  ചണം വ്യവസായം നിയന്ത്രണം ഇളവ് ബംഗാള്‍ വാര്‍ത്ത  ബംഗാള്‍ പുതിയ കൊവിഡ് നിയന്ത്രണം വാര്‍ത്ത  covid restrictions extended in bengal news  covid restrictions bengal chief minister news  bengal chief minister mamata banerjee latest news  restrictions extended in june 15 bengal cm news  bengal restrictions extended till june 15 latest news
പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂൺ 15 വരെ നീട്ടി
author img

By

Published : May 28, 2021, 8:11 AM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 15 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. "നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ ജൂൺ 15 വരെ തുടരും. സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ സഹായിച്ചുണ്ടെന്നത് ആശ്വാസകരമാണ്. പുതിയ നിയന്ത്രണങ്ങള്‍ ലോക്ക്‌ഡൗണോ കര്‍ഫ്യൂവോ അല്ല," മമത ബാനര്‍ജി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അവശ്യ സേവനങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും മമത വ്യക്തമാക്കി. കൊവിഡ് നിരക്ക് കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് മെയ് 16 നാണ് ബംഗാളില്‍ 15 ദിവസത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Also read: ബംഗാളിലെ സ്കൂള്‍ - പ്ലസ്ടു പരീക്ഷകള്‍ രണ്ട് മാസം കഴിഞ്ഞ്

പഞ്ചാബിൽ നിന്നുള്ള ചണം ബാഗുകൾക്ക് ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ ചണം വ്യവസായത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള 30 ശതമാനത്തിന് പകരം 40 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാനാണ് അനുമതി. നിർമാണ കമ്പനികൾ തൊഴിലാളികൾക്ക് വാക്‌സിന്‍ നൽകുന്നതിനുള്ള ക്രമീകരണം ഒരുക്കിയാല്‍ നിര്‍മാണ മേഖലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്നും മമത പറഞ്ഞു. കച്ചവടക്കാർ, പച്ചക്കറി, മത്സ്യ വിൽപ്പനക്കാർ, റിക്ഷ ഡ്രൈവർമാർ, ബസ് കണ്ടക്‌ടർമാർ, ഡ്രൈവർമാർ എന്നിവർക്ക് വാക്‌സിനേഷൻ നൽകിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ വാക്‌സിനേഷൻ ക്യാമ്പുകൾ ഉടന്‍ ആരംഭിക്കാന്‍ മമത ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, മാളുകൾ, ബാറുകൾ, സ്പോർട്‌സ് കോംപ്ലക്‌സുകൾ, പബ്ബുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ അടച്ചിടും. അവശ്യ സേവന മേഖലകളായ ആരോഗ്യ സംരക്ഷണം, ക്രമസമാധാനം, കോടതികൾ, ജയിൽ, വൈദ്യുതി, കുടിവെള്ളം, മാധ്യമം എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ട്. ഓരോ ഷിഫ്റ്റിലും 50 ശതമാനം തൊഴിലാളികളുമായി ടീ ഗാർഡനുകൾ പ്രവർത്തിക്കാൻ അനുവദിക്കും. എല്ലാ ഒത്തുചേരലുകളും നിരോധിക്കും.

ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, പരിശോധന കേന്ദ്രങ്ങള്‍, ക്ലിനിക്കുകൾ, വാക്‌സിനേഷൻ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലേക്ക് മാത്രമേ സഞ്ചാരനുമതിയൊള്ളു. ലോക്കൽ ട്രെയിനുകൾ, സംസ്ഥാനത്തിനകത്തുള്ള ബസ് സർവീസുകൾ, ഉൾനാടൻ ജലഗതാഗത സേവനങ്ങൾ എന്നിവ അടച്ചിടും. എല്ലാ ചരക്കുകളുടെയും ഇ-കൊമേഴ്‌സ് ഹോം ഡെലിവറി സേവനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പുകൾ, ഓട്ടോ റിപ്പയർ ഷോപ്പുകൾ, എൽപിജി ഗ്യാസ് ഓഫീസുകൾ, വിതരണ കേന്ദ്രങ്ങൾ, എടിഎം ബൂത്തുകൾ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. അതേ സമയം, ബാങ്കുകൾക്ക് രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ പ്രവർത്തിക്കാം.

Also read: യാസ് ചുഴലിക്കാറ്റ്; ബംഗാളിൽ ഒരു കോടി ജനങ്ങളെ ബാധിച്ചു, മൂന്ന് ലക്ഷം വീടുകൾ തകർന്നു

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.