ETV Bharat / bharat

Covid New variant Omicron: അതിമാരകം ഒമിക്രോണ്‍, യാത്രാവിലക്കുമായി ലോകരാജ്യങ്ങള്‍

Covid New variant Omicron: ഒമിക്രോണിന് ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തി

WHO
WHO
author img

By

Published : Nov 27, 2021, 7:18 AM IST

Updated : Nov 27, 2021, 1:06 PM IST

ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് 19-ന്‍റെ പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തു. ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം എന്നിവിടങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ജനസാന്ദ്രതയുള്ള ഗൗട്ടെങ്ങ് പ്രവിശ്യയിൽ ഈ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് സൂചന.

കൂടുതല്‍ രാജ്യങ്ങളിലേക്ക് പുതിയ വകഭേദം വ്യാപിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. അതിവേഗം പടരുന്ന ഈ വൈറസ് അങ്ങേയറ്റം അപകടകാരിയാണെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തി. ഇതോടെ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തി. ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടൻ, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചു.

What is Omicron: B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. ഒട്ടേറെത്തവണ മ്യൂട്ടേഷന്‍ സംഭവിച്ച് അവയ്ക്ക് ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കും. ഒമിക്രോണിന് മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും ശേഷിയുണ്ട്. പുതിയ വകഭേദം ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ചത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.

How to treat the Omicron: ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിലെ മാംസ്യഘടകത്തിന് രോഗവാഹിയായ ആദ്യ വൈറസിന്‍റേതില്‍ നിന്നും വലിയ വ്യത്യാസമുണ്ട്. കൊവിഡിന്‍റെ ഏറ്റവും മാരകമായ വകഭേദമാണ്‌ ഇതെന്നാണ് വിലയിരുത്തല്‍. അതുക്കൊണ്ടാണ് ലോകാരോഗ്യ സംഘടന ഇതിനെ ഏറ്റവും മാരകമെന്ന് വിശേഷിപ്പിച്ചത്. ഒമിക്രോണിന് നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാന്‍ ശേഷിയുണ്ടോയെന്ന തീവ്രപരിശോധനയിലാണ് വൈദ്യശാസ്ത്രലോകം. ഇതേകുറിച്ച് വ്യക്തത വരുത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നും അതിന് ആഴ്ചകള്‍ എടുക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

READ MORE: ദക്ഷിണാഫ്രിക്കയിൽ പുതിയ കൊവിഡ് വകഭേദം; രോഗപ്രതിരോധശേഷിയെ താറുമാറാക്കും

Omicron - EU, US ban travel from South Africa: ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടൻ, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിയന്ത്രണവും നിരീക്ഷണവും കര്‍ശനമാക്കി. ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള വിമാനങ്ങള്‍ ബ്രിട്ടൻ പൂര്‍ണമായി നിരോധിച്ചു. ഏഴു രാജ്യത്തുനിന്നുള്ള വിമാനയാത്ര സിംഗപ്പൂര്‍ വിലക്കി. രണ്ടാഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചവര്‍ക്ക് ഇറ്റലി പ്രവേശനം വിലക്കി.

Omicron - India ban travel from South Africa: അടുത്തിടെ രാജ്യത്ത്‌ എത്തിയവരില്‍ മുമ്പ് ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചവരെ കണ്ടെത്തി നിരീക്ഷിക്കാന്‍ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

Omicron - Travel bans are unjustified WHO: പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വ്യാപകമായി രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തുന്നതിൽ ഫലമില്ലെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കന്‍ വകഭേദം ശക്തമായ തിരിച്ചടിയാണെങ്കിലും നേരത്തെ കണ്ടെത്താനായതുകൊണ്ടുതന്നെ ശക്തമായി പ്രതിരോധിക്കാനാവുമെന്ന് യുകെയിലെ സാംക്രമിക രോഗവിദഗ്ധൻ പ്രൊഫ. ഫ്രാങ്കോയിസ് ബല്ലൗക്‌സ് പ്രതികരിച്ചു.

യാത്രാനിരോധനം പുതിയ വകഭേദത്തിന്‍റെ വ്യാപനം തടഞ്ഞുനിര്‍ത്തുമെന്ന് ഉറപ്പുപറയാനാകില്ലെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഇതിനകംതന്നെ വൈറസുകള്‍ മറ്റിടങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ യാത്രാനിരോധനം ഫലപ്രദമല്ലെന്നാണ് വാദം.

Read More: ഒമിക്രോണ്‍: ലോകരാജ്യങ്ങളുടെ നിയന്ത്രണം നീതിരഹിതമെന്ന് ദക്ഷിണാഫ്രിക്ക: Omicron Covid variant

Last Updated : Nov 27, 2021, 1:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.