ബെംഗളൂരു: കൊവിഡ് മഹാമാരിയോടെ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ് മാസ്ക്. ഇവ അലക്ഷ്യമായി വലിച്ചെറിയുന്നത് സാമൂഹ്യ പ്രശ്നമായി മാറിയിട്ടുമുണ്ട്. എന്നാല്‍ ഈ മാസ്കുകള്‍ മണ്ണില്‍ അലിഞ്ഞ് ഇല്ലാതാകുമ്പോള്‍ അവയില്‍ നിന്ന് ചെടികള്‍ വളരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ. എന്നാല്‍ അത്തരത്തില്‍ പരിസ്ഥിതി സൗഹൃദ മാസ്കുകള്‍ അവതരിപ്പിക്കുകയാണ് കര്‍ണാടക സ്വദേശിയും സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ നിതിന്‍ വാസ്.
പരുത്തി തുണികൊണ്ടുള്ള മാസ്കുകളാണ് നിതിന്‍ വാസ് നിര്‍മ്മിക്കുന്നത്. എന്നാല്‍ അവ കളയുന്നതോടെ മണ്ണില്‍ അലിഞ്ഞ് അതില്‍ നിന്നും ചെടികള്‍ ഉണ്ടാകും. വിവിധയിനം പഴ വിത്തുകളാണ് ഈ മാസ്കുകളില്‍ ചേര്‍ത്തിട്ടുള്ളത്. മാസ്ക് കൊവിഡില്‍ നിന്നും മനുഷ്യരായ നമ്മെ രക്ഷിക്കും.
എന്നാല്‍ ഈ മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ മൃഗങ്ങളെയും ജലജീവികളെയും ഇത് ദോഷകരമായി ബാധിക്കുന്നു. ഇതിന് അറുതിവരുത്തണമെന്ന ഉദ്ദേശത്തിലാണ് പ്രകൃതി സൗഹൃദ മാസ്കുകള്‍ അവതരിപ്പിച്ചതെന്ന് നിതിന്‍ പറയുന്നു. എന്തായാലും മനുഷ്യര്‍ക്ക് രക്ഷാകവചം തീര്‍ക്കുന്ന മാസ്കില്‍ നിന്നും ചെടികളുടെ രൂപത്തില്‍ പുതിയ ജീവനുകള്‍ സൃഷ്ടിക്കപ്പെടുന്നത് അഭിനന്ദനാര്‍ഹമാണ്.