ETV Bharat / bharat

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 6,155 പേർക്ക് രോഗം

രാജ്യത്ത് 11 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്

fresh Covid infections in India  Covid  Covid infections increasing in India  കൊവിഡ്  കൊവിഡ് 19  ഇന്ത്യ കൊവിഡ്  ഇന്ത്യയിൽ കൊവിഡ് ഉയരുന്നു  Covid infections in india  Covid India  വാക്‌സിൻ
കൊവിഡ് ഇന്ത്യ
author img

By

Published : Apr 8, 2023, 12:20 PM IST

ന്യൂഡൽഹി: രാജ്യത്ത് 6,155 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 31,194 ആയി ഉയർന്നു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4.47 കോടിയാണ് (4,47,51,259). കേരളത്തിലെ രണ്ട് മരണങ്ങൾ ഉൾപ്പെടെ 11 മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്‌തു.

ഇതോടെ ആകെ മരണസംഖ്യ 5,30,954 ആയി ഉയർന്നു. സജീവ കേസുകൾ മൊത്തം അണുബാധയുടെ 0.07 ശതമാനമാണ്. 4,41,89,111 പേർ ഇതുവരെ രോഗമുക്‌തരായി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 98.74 ആണ് രോഗമുക്‌തി നിരക്ക്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.47 ശതമാനവുമാണ്. 1.19 ശതമാനമാണ് മരണ നിരക്ക്. വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തിട്ടുണ്ട്.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്നലെ അവലോകനയോഗം ചേർന്നിരുന്നു. കൊവിഡ് കേസുകളിൽ ജാഗ്രത പാലിക്കാനും വ്യാപനം തടയാൻ തയ്യാറാകണമെന്നും സംസ്ഥാനങ്ങളോട് യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാന ആരോഗ്യ മന്ത്രിമാർ, പ്രിൻസിപ്പൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങള്‍ മറ്റ് അണുബാധ കേസുകള്‍ എന്നിവ നിരീക്ഷിച്ച് അടിയന്തരമായി ഹോട്ട്‌സ്‌പോട്ടുകൾ രേഖപ്പെടുത്തണമെന്നും വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്നും, ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മാണ്ഡവ്യ യോഗത്തില്‍ നിര്‍ദേശിച്ചു.

സാമ്പിളുകള്‍ ശേഖരിച്ച് വൈറസുകളുടെ ജനിതക ഘടന നിര്‍ണയിക്കണം. കൊവിഡ് മുന്‍കരുതല്‍ അവബോധം സൃഷ്‌ടിക്കണം. മുൻകാലങ്ങളിൽ ചെയ്‌തത് പോലെ കൊവിഡ് പ്രതിരോധത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണ മനോഭാവത്തിൽ പ്രവർത്തിക്കണമെന്നും യോഗത്തിൽ വ്യക്‌തമാക്കി.

ഏപ്രിൽ 10, 11 തിയതികളിൽ എല്ലാ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളുടെ മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും യോഗത്തിൽ നിർദേശിച്ചു. ഏപ്രിൽ എട്ട്, ഒന്‍പത് തിയതികളിൽ ജില്ല ഭരണകൂടങ്ങളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും തയ്യാറെടുപ്പുകൾ സംബന്ധിച്ച അവലോകനം നടത്തണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.